
സീറ്റ് ചര്‍ച്ചകള്‍ക്കിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനമെന്നും രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയായെന്നും നേതാക്കള്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭാനേതാക്കളും ഇന്ന് പാണക്കാടെത്തി കൂടിക്കാഴ്ച നടത്തി.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാടെത്തിയതിനുപിന്നാലെയാണ് കെപിസിസി പ്രസിഡന്റും ഹൈദരലി തങ്ങളുടെ വസതിയിലെത്തിയത്. ഹൈദരലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവരുമായാണ് ഒരുമണിയ്ക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയത്.
ലീഗ് അധികമായി ആവശ്യപ്പെടുന്ന സീറ്റുകള്‍ സംബന്ധിച്ച താല്‍പ്പര്യങ്ങള്‍ യുഡിഎഫിന്‍ അറിയിച്ചിരുന്നു. യുഡിഎഫ് വിശദമായ ചര്‍ച്ചകളിലേക്ക് കടക്കുന്നതിനുമുമ്പ് ഇരുപാര്‍ട്ടികളും തമ്മില്‍ സമവായത്തിലെത്തുകയാണ് ലക്ഷ്യം. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും സീറ്റ് കാര്യത്തില്‍ വിട്ടുവീഴ്ചയുടെ നിലപാടാണ് മുസ്ലിം ലീഗിന്റേതെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ കാര്യങ്ങല്‍ ചര്‍ച്ചചെയ്‌തെന്ന് ലീഗ് നേതാക്കളും പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കുപിന്നാലെ ഓര്‍ത്തഡോക്‌സ് സഭാനേതൃത്വവും പാണക്കാടെത്തി. മെത്രാപൊലിത്തമാരായ ഡോ.ഗീവര്‍ഗീസ് മാര്‍യൂലിയോസ്, ഡോ.യാക്കോബ് മാര്‍ ഐറനിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം. പള്ളിത്തര്‍ക്കത്തില്‍ പിന്തുണതേടിയാണ് സന്ദര്‍ശനമെന്നായിരുന്നു വിശദീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here