കൗമാരക്കാരുടെ പ്രണയക്കേസുകള്‍ക്കുള്ളതല്ല പോക്‌സോ വകുപ്പെന്ന് മദ്രാസ് ഹൈക്കോടതി

കൗമാരക്കാരുടെ പ്രണയക്കേസുകള്‍ക്കുള്ളതല്ല പോക്‌സോ വകുപ്പെന്ന് മദ്രാസ് ഹൈക്കോടതി. സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ 20 കാരനെതിരെ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

രക്ഷിതാക്കള്‍ വ്യാപകമായി പോക്‌സോ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി.

നിയമം അതിന്‍റെ അന്തസത്തയോടെ നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ തയാറാവണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here