കര്‍ഷകസമരത്തെ തള്ളിപ്പറഞ്ഞ് അണ്ണാ ഹസാരെ; നിരാഹാര സമരത്തില്‍ നിന്ന് പിന്മാറി

കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാറിനെതിരെ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പിന്മാറി.

ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ സാന്നിധ്യത്തിലാണ് പിന്മാറ്റ തീരുമാനം ഹസാരെ അറിയിച്ചത്. ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന്​ ​നേരത്തെ ഹസാരെ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രം തന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ്​ പിന്മാറ്റമെന്ന്​ ഹസാരെ അവകാശപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ടുചെയ്​തു. അതേസമയം ബിജെപി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ്​ പിന്മാ​റ്റമെന്ന്​ ആരോപണമുയരുന്നുണ്ട്.

‘കാലങ്ങളായി വിവിധ പ്രശ്‌നങ്ങളില്‍ താന്‍ സമരം നടത്തുകയാണ്. സമാധാനപരമായി സമരം നടത്തുന്നത് കുറ്റമല്ല. മൂന്ന് വര്‍ഷമായി സര്‍ക്കാറിന് മുന്നില്‍ കര്‍ഷകരുടെ പ്രശ്‌നം അവതരിപ്പിക്കുന്നു. ന്യായമായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിളകളുടെ താങ്ങുവില 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് എനിക്ക് കത്ത് ലഭിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി താന്‍ ഉന്നയിച്ച 15 വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളത്തെ നിരാഹാര സമരം റദ്ദാക്കിയിരിക്കുകയാണ്’- ഹസാരെ മാധ്യമങ്ങളോട് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ദില്ലിയിലെ കര്‍ഷക സമരത്തെയും ഹസാരെ തള്ളിപ്പറഞ്ഞു. ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News