സസ്‌പെന്‍സ് പൊട്ടിച്ച് ടോമിച്ചന്‍ മുളകുപാടം ; ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിക്കൊപ്പം ബിജു മേനോനും

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനില്‍ ബിജു മേനോനും എത്തുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് സസ്‌പെന്‍സ് പുറത്തുവിട്ടത്. ചിത്രത്തിലെ ബിജു മേനോന്റെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്. പരുക്കന്‍ കഥാപാത്രമായിരിക്കും ബിജു മേനോന്റേതെന്നാണ് സൂചന. അയ്യപ്പനും കോശിക്കും ശേഷം ബിജു മേനോന്‍ പരുക്കന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍ എന്നാണ് പുറത്തുവിട്ട ചിത്രം നല്‍കുന്ന സൂചന.

ബിജു മേനോന് ഹൃദ്യമായ സ്വാഗതം. താങ്കളുടെ സാന്നിദ്ധ്യം ഞങ്ങളുടെ പ്രോജക്റ്റിനെ കൂടുതല്‍ ചലനാത്മകവും ഉത്സാഹപൂര്‍ണ്ണവുമാക്കുമെന്നും ടോമിച്ചന്‍ മുളകുപാടം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. സുരേഷ് ഗോപിയും താരത്തെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

‘പ്രിയപ്പെട്ട ബിജു മേനോന് സ്വാഗതം! നിങ്ങളെ ഒറ്റക്കൊമ്പന്റെ ഭാഗമാക്കിയതില്‍ വളരെ സന്താഷം.’ സുരേഷ് ഗോപി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സുരേഷ് ഗോപി നായകനാകുന്ന 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്ണന്‍. നിഥിന്‍ രണ്‍ജി പണിക്കരുടെ ‘കാവലി’നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും ‘ഒറ്റക്കൊമ്പന്‍’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News