വധുവിനെ ആവശ്യമുണ്ട് ; വരന്‍ പഗ്ഗിന്റെ വിവാഹ പരസ്യം വൈറലാകുന്നു

സല്‍ഗുണ സമ്പന്നനും സുന്ദരനുമായ വരന് വധുവിനെ ആവശ്യമുണ്ട്. പഗ്ഗ് ഗണത്തില്‍പെട്ടതും സുന്ദരിയുമായിരിക്കണം വധു. ഞെട്ടണ്ട, വരനും ഒരു പഗ്ഗാണ്. വ്യത്യസ്തമായ ഈ വിവാഹാലോചന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പഗ്ഗിനെ വീട്ടില്‍ വളര്‍ത്തുന്ന ഉടമയാണ് ഈ പരസ്യം നല്‍കിയത്. ആദ്യമായാണ് ഒരു നായയ്ക്ക് വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും വൈറലാകുന്നതും.

വിവാഹ പരസ്യത്തിനൊപ്പം ‘വരന്റെ’ ഫോട്ടോയും നല്‍കിയിട്ടുണ്ട്. കസവു മുണ്ടും അതിനുചേരുന്ന പിങ്ക് സില്‍ക്ക് ഷര്‍ട്ടുമണിഞ്ഞ് കിടിലന്‍ ഗെറ്റപ്പിലാണ് പഗ്ഗ് ഫോട്ടോയില്‍ നില്‍ക്കുന്നത്. ഇരുകാലുകളില്‍ നിവര്‍ന്നു നില്‍ക്കുന്ന പഗ്ഗിന്റെ ഫോട്ടോയും പരസ്യത്തിനൊപ്പം ഉടമ പങ്കു വെച്ചിരിക്കുന്നു. തന്റെ ഓമന നായയ്ക്ക് ഏറ്റവും നല്ല ഒരു പങ്കാളി വേണമെന്ന് തോന്നിയപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയതെന്നാണ് ഉടമസ്ഥന്റെ വിശദീകരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here