രാജ്യം പോസിറ്റീവ് എന്ന വാക്കിനെ പേടിച്ച് തുടങ്ങിയിട്ട് ഒരു വർഷം. കഴിഞ്ഞ ജനുവരി 30 ന്നാണ് രാജ്യത്തെ ആദ്യ കോവിഡ് കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ പതറാതെ മുന്നോട്ട് പോകുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.
രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതോടെ എല്ലാശ്രദ്ധയും തൃശ്ശൂരിലേക്കായി. ഒരു പുതിയ സാഹചര്യം ഉൾക്കൊള്ളാൻ ആദ്യം അൽപം പോലും ആശങ്കപ്പെടാത്തെ സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു. കാര്യങ്ങൾ നിയന്ത്രണത്തിലായി.ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉൾപ്പെടെ 4 മന്ത്രിമാർ രാത്രി വൈകിയും തൃശൂർ ക്യാമ്പ് ചെയ്‌തു.
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് അജ്ഞാത മാരിയെ പിടിച്ചുകെട്ടാൻ ആരോഗ്യ വകുപ്പ് അന്ന് മുതൽ ഇന്ന് വരെയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലായിരിക്കെയാണ് കോവിഡ് പോസിറ്റീവ് ആയത്. തുടർന്നങ്ങോട്ട് പോരാട്ട നാളുകളായിരുന്നു. രാജ്യം മുഴുവൻ അടച്ചിട്ടുള്ള പ്രതിരോധം.
ആദ്യഘട്ടത്തെ ഒറ്റ അംഗ കോവിഡ് കണക്കിൽ നിന്ന് സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കോവിഡ് കണക്ക് അഞ്ച് അക്കത്തിലേക്കെത്തി. കൊവിഡ് പ്രതിസന്ധി വർദ്ദിച്ചതോടെ രക്ഷാ കവചമൊരുക്കി നാടിന് സംരക്ഷണ വലയം തീർത്തു ആരോഗ്യവകുപ്പ്. വികസിത രാജ്യങ്ങൾ കോവിഡിന് മുൻപിൽ തല കുനിച്ചപ്പോൾ ലോക മാധ്യമങ്ങൾ കേരള മോഡലിനെ വാഴ്ത്തി പാടി. ഒടുവിൽ ആശ്വാസമായി വാക്സിനും എത്തി.
മഹാമാരി വിഴുങ്ങിയ സമാനതകളില്ലാത്ത ഒരുവർഷമാണ് കടന്ന് പോയത്. കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധത്തിൽ കർമ്മാനിരഥരായ മുൻ നിര പോരാളികൾക്ക് കൈരളി ടീമിന്റെ ബിഗ് സല്യൂട്ട്.
Get real time update about this post categories directly on your device, subscribe now.