
തന്ത്രങ്ങളൊന്നും ഫലിക്കാതെ വന്നപ്പോള്‍ കര്‍ഷക സമരത്തെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിംഘുവിലെ പൊലീസ് ആക്രമണം യാദൃശ്ചികമായി സംഭവിച്ച ഒന്നായി കാണാനാവില്ല.
ജയ് ശ്രീറാം വിളികളുമായി വന്നവരാണ് സിംഘുവിൽ കർഷകരെ കൈയേറ്റം ചെയ്തതെന്നും യെച്ചൂരി. ബിജെപി എക്കാലവും സമരങ്ങളെ അട്ടിമറിക്കാൻ നടത്തുന്ന അതേ രീതി തന്നെയാണ് ഇവിടെയും നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.
അക്രമം അഴിച്ചുവിട്ടത് ദില്ലി പൊലീസാണെന്നും കർഷകർക്കെതിരെ യുഎപിഎ ചുമത്തി സമരത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ഇതിലൂടെ ശ്രമിക്കുന്നതെന്നത് വ്യക്തമാണെന്നും യെച്ചൂരി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here