ഒടിയന്‍ വീണ്ടും….ഇരുട്ടിന്റെ രാജാവിന്റെ കഥ പറയാന്‍ ‘കരുവ്’

തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ഒടിയന്‍ വീണ്ടുമെത്തുന്നു. ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥപറയുന്ന ‘കരുവ്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നവാഗതയായ ശ്രീഷ്മ ആര്‍. മേനോനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാകുക്. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്.

കണ്ണന്‍ പട്ടാമ്പി, പെരുമടിയൂര്‍ സുമേഷ്,കുളപ്പുള്ളി ലീല, വിനു തോമസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടോണി ജോര്‍ജ്ജ് ഛായാഗ്രഹണവും ഹാരി മോഹന്‍ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. റോഷന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഒടിയന്റെ കഥകള്‍ പ്രചരിക്കുന്ന പാലക്കാടും സമീപപ്രദേശങ്ങിലുമായാണ് ചിത്രീകരണം ആരംഭിക്കുക. ഫെബ്രുവരി 10ന് ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗസല്യ പ്രൊഡക്ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍- റിയാസ് എം.ടി & സായ് വെങ്കിടേഷ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരന്‍, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്പാവൂര്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ്, എ.സ് ദിനേശ്, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- അരുണ്‍ കൈയ്യല്ലത്ത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here