
ഇസ്രയേല്‍ എംബസിക്ക് സമീപത്ത് ഇന്നലെ അര്‍ധരാത്രി നടന്ന സ്ഫോടനത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. രണ്ടുപേര്‍ എംബസിക്ക് സമീപത്തേക്ക് കാറില്‍ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് കാര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും.
ഇയാളുടെ സഹായത്തോടെ മറ്റുരണ്ടുപേരുടെ രേഖാചിത്രങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കി അന്വേഷണം നടത്താനാണ് ശ്രമം. ഇറാന്‍ സംഘടനകള്‍ക്ക് സ്ഫോടനവുമായി പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും ഇറാന്‍ ബന്ധം പരാമര്‍ശിക്കുന്ന കത്ത് ലഭിച്ചിട്ടുണ്ട്.
ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് സ്ഫോടനം നടന്നതുകൊണ്ടുതന്നെ എംബസിയുടെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
ഇവരെ എത്തിച്ച കാർ ഡ്രൈവരെ തിരിച്ചറിഞ്ഞതായും പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കും. ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചു.
അതീവസുരക്ഷാ മേഖലയിലേക്കു കുറഞ്ഞ അളവിലെങ്കിലും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഏറെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.. സ്‌ഫോടനത്തില്‍ മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രയേല്‍ എംബസിക്കു സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനം ഉണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here