എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ വികസന പദ്ധതികള്‍ക്ക് പ്രശംസയുമായി ജസ്റ്റിസ് കെടി തോമസ്; ദുരിതകാലത്തെ കരുതല്‍ മറക്കാനാവില്ല

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ വികസന പദ്ധതികള്‍ക്ക് പ്രശംസയുമായി ജസ്റ്റിസ് കെടി തോമസ്. പോയ അഞ്ചുവര്‍ഷക്കാലം വികസനമെന്നത് യാഥാര്‍ഥ്യമായെന്ന് കെടി തോമസ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനോടായിരുന്നു ജസ്റ്റിസിന്‍റെ പ്രതികരണം. സിപിഐഎം നേതൃത്വത്തിലുള്ള ഗൃഹസന്ദര്‍ശന പരിപാടിക്കിടെയാണ് ജസ്റ്റിസ് കെ ടി തോമസിന്‍റെ പ്രതികരണം.

“റോഡ്, ആശുപത്രി എന്നുവേണ്ട സമസ്തമേഖലയിലും വികസനമുണ്ടായി. മുടങ്ങിക്കിടന്ന പല പദ്ധതികളും പൂർത്തിയാക്കി. ലോ ആൻഡ്‌ ഓർഡർ പ്രശ്നങ്ങൾ ഇല്ലാതായി. കോവിഡ്‌, പ്രളയംപോലുള്ള സന്ദർഭങ്ങളിൽ നൽകിയ കരുതൽ മറക്കാനാവില്ല. വികസന പ്രവർത്തനം ഇനിയും മുന്നോട്ട് പോകണം.’ –- അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ കെഫോൺ പദ്ധതിയും അതിവേഗ കോറിഡോർ പദ്ധതിയും വലിയ മാറ്റം ഉണ്ടാക്കുമെന്ന‌് ഗുജറാത്ത‌് മുൻ ചീഫ്‌ സെക്രട്ടറിയും നെടുമ്പാശ്ശേരി എയർപോർട്ട‌് ഡയറക്ടറുമായ റോയി പോൾ അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിയാണ‌് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം കോടിമത, കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഗൃഹസന്ദർശനം നടന്നത‌്. കോടിമത ലോക്കൽ സെക്രട്ടറി പി സി ബിജു, കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി പി ഐ ബോസ‌്, നഗരസഭാ കൗൺസിലർ ജിബി ജോൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here