വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ് എംപി

കര്‍ഷക വിരുദ്ധമായ കേന്ദ്ര കര്‍ഷക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കെകെ രാഗേഷ് എംപി.

കര്‍ഷകവിരുദ്ധമായ കേന്ദ്രം അവതരിപ്പിച്ച മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കെകെ രാഗേഷ് സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടത്

കര്‍ഷക നിയമത്തിനെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പ നിന്ന് ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് കെകെ രാഗേഷ്.

അഖിലേന്ത്യാ കിസാന്‍ സഭ സമരത്തിലെ ശക്തമായ സാന്നിധ്യമാണ്. ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗവര്‍ണറുടെ നയ പ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here