മഹാരാഷ്ട്ര കിസാന്‍സഭ നേതാവിന് സംഘപരിവാര്‍ വധഭീഷണി; നടപടിയെടുക്കണമെന്ന് കിസാന്‍സഭ; കര്‍ഷക നേതാക്കളെ ജനങ്ങള്‍ സംരക്ഷിക്കുമെന്ന് കെകെ രാഗേഷ്

മഹാരാഷ്ട്രയിൽ ഐതിഹാസിക കർഷകസമരത്തിന്‌ നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത്‌ നർവാലെയെ വധിക്കുമെന്ന്‌ സംഘപരിവാർ ഭീഷണി. കർഷകസമരത്തിന്‌ നേതൃത്വം നൽകുന്നത്‌ തുടർന്നാൽ വെടിവച്ച്‌ കൊല്ലുമെന്നാണ്‌ സാമുഹ്യമാധ്യമങ്ങളിലൂടെ ഭീഷണി.

ഡോ. അജിത്ത്‌ നർവാലെയെ ജനങ്ങൾ സംരക്ഷിച്ചോളുമെന്നും. ഭീഷണി നാഗ്പൂരിലെ ആപ്പീസിൽ വെച്ചാൽ മതിയെന്നും സംഘപരിവാര്‍ ഭീഷണിയോട് കിസാന്‍സഭ നേതാവും എംപിയുമായ കെകെ രാഗേഷ് പ്രതികരിച്ചു.

വധഭീഷണി ഉയർത്തുന്നവർക്കെതിരായി സർക്കാർ നടപടിയെടുക്കണമെന്ന്‌ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസ്‌താവനയിൽ പറഞ്ഞു.

യുപി, ഹരിയാന പൊലീസിന്റെ സഹായത്തോടെ ഗാസിപുർ, ഷാജഹാൻപുർ, പൽവൽ എന്നീ കർഷക സമരകേന്ദ്രങ്ങളിൽ സംഘപരിവാർ കുഴപ്പങ്ങൾക്ക്‌ ശ്രമിക്കുകയാണ്‌.

കർഷകർക്ക്‌ നേരെ ആക്രമണം നടത്തുന്നവരെയും അവർക്ക്‌ കൂട്ടുനിൽക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും- കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News