
ഏവരുടെയും കുട്ടിക്കാലത്തെ ഏറെ മനോഹരമാക്കിയവരാണ് ബാലരമയിലെ മായാവിയും കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം. മായാവിയുടെ സൃഹത്തുക്കളായ രാജുവും രാധയും അവരെ പിടിക്കാന്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്ന കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം ഇപ്പോഴും ഏവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇപ്പോള്‍ വരകളിലൂടെ വീണ്ടും ഇവരെല്ലാം പുനര്‍ജനിച്ചിരിക്കുകയാണ്.
ഇത്തവണ മായാവിയും കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം എത്തിയിരിക്കുന്നത് നമ്മുടെ പിരിയപ്പെട്ട സിനിമാതാരങ്ങളുടെ മുഖത്തോടെയാണ്. ക്യാരക്ടറൈസഷന്‍ വരയിലൂടെ ഇപ്പോള്‍ ഈ ചിത്രങ്ങലാണ് സോഷ്യല്‍മീഡിയയിലെ താരം. അനൂപ് വേലായുധന്‍ എന്ന കലാകാരനാണ് ഈ മനോഹര സൃഷ്ടികള്‍ക്കു പിന്നില്‍. പുതിയ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മായാവി ഉടന്‍ ഇറങ്ങുമെന്ന അറിയിപ്പ് അനൂപ് വേലായുധന്‍ പങ്കുവെച്ചതോടെ അതാരാണെന്നുള്ള ആകാംക്ഷയിലാണ് ഏവരും.
നമ്മുടെ സ്വന്തം മാമുക്കോയയാണ് ഇതില്‍ കുട്ടൂസനായി എത്തിയിരിക്കുന്നത്. ഡാകിനിയായി നടി ഫിലോമിനയും വിക്രമനായി ഷമ്മി തിലകനും മുത്തുവായി രമേഷ് പിഷാരടിയെയും അവതരിപ്പിച്ചിരിക്കുന്നു.
ബിജുക്കുട്ടനാണ് കഥയിലെ വില്ലനായ ലുട്ടാപ്പിയുടെ വേഷത്തില്‍ എത്തിയിരിക്കുന്നത്. ‘ആര്‍ട്ട് ഓഫ് അനൂപ്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ക്യാരക്ടറൈസേഷന്‍ പോസ്റ്ററുകള്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ കണ്ട രമേഷ് പിഷാരടി തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ‘പുതിയ ‘പട’ത്തില്‍ എനിക്ക് വേഷം തന്ന കലാകാരന് നന്ദി’ എന്നാണ് ചിത്രം പങ്കുവച്ച് പിഷാരടി അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
മുത്തുവിന്റെ വേഷത്തില്‍ പിഷാരടി ഉഗ്രനായിട്ടുണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. കഥയിലെ മറ്റ് കഥാപാത്രങ്ങളുടെ ക്യാരക്ടറൈസേഷന്‍ പോസ്റ്ററുകള്‍ അടുത്ത ദിവസം പുറത്തുവരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here