വിനീത് ശ്രീനിവാസന്റെ സ്വരമാധുരിയില്‍ മനോഹരമായ ഒരു പ്രണയഗാനം കുടി

ചില പാട്ടുകള്‍ അങ്ങനെയാണ്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കാറുണ്ട്. പ്രത്യേകിച്ച് ചില പ്രണയ ഗാനങ്ങള്‍. സംഗീതാസ്വദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു പ്രണയ ഗാനമാണ്. വിനീത് ശ്രീനിവാസന്റെ സ്വരമാധുരിയാണ് ഗാനത്തിന്റെ പ്രധാന ആകര്‍ഷണം.

പ്രണയ പശ്ചാത്തലത്തിലാണ് ഈ ഗാനം ഒരുക്കിയിരിയ്ക്കുന്നത്. എന്നിലെ സിംഫണി പ്രേമഗീതമായി എന്നു തുടങ്ങുന്ന ഗാനം ദൃശ്യഭംഗിയിലും മികച്ചു നില്‍ക്കുന്നു. അരുണ്‍സ് ലിയോയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിയ്ക്കുന്നത്. സിബി മാത്യു അലക്‌സ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു.

നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തെ മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്നു വേണം വിശേഷിപ്പിക്കാന്‍. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഓ മൈ ബേബി എന്ന മ്യൂസിക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News