സിഗ്മ പ്രീമിയര്‍ ലീഗ്- 2021′ ഫെബ്രുവരി ഒന്നുമുതല്‍ ബംഗുളുരുവില്‍

കൊച്ചി ബംഗുളുരു: സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (സിഗ്മ) സംഘടിപ്പിക്കുന്ന ‘സിഗ്മ പ്രീമിയര്‍ ലീഗ്-2021’ ഫെബ്രുവരി 1ന് ബംഗുളുരു ജസ്റ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ വാസ്ത്രവ്യാപാര മേഖലയ്ക്ക് അത്മവിശ്വാസം നല്‍കി ഉണര്‍വ് പകരുക, വിവിധ തട്ടിലുള്ള വ്യാപാരികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി വസ്ത്ര വ്യാപാര മേഖലയില്‍ ആരോഗ്യകരമായ മത്സരങ്ങള്‍ക്ക് വേദി ഒരുക്കുക എന്നിവയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.

ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ പ്രേമോ വീഡിയോ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ദക്ഷിണേന്ത്യയുടെ ക്രിക്കറ്റ് പൈതൃകത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രേമോ വീഡിയോയില്‍. സി.ജി ഫാക്ടറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.പി ഷഹീബ് സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്ന വീഡിയോയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റിയാസ് പയ്യോളിയാണ്. ഫൈസല്‍ മുഹമ്മദ് കോ-ഓര്‍ഡിനേഷനും റമീസ് കീഴൂര്‍ ക്യാമറയും നിര്‍വഹിച്ചിരിക്കുന്ന പ്രേമോയുടെ അസോസിയേറ്റ് ഡയറക്ടര്‍ സന്തോഷ് ദേവകിയാണ്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ടൂര്‍ണമെന്റിന്റെ സംഘടിപ്പിക്കുന്നത്.

നാലു ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 9 ടീമുകള്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടും. പ്രമുഖ വസ്ത്ര നിമ്മാതാക്കളായ സ്റ്റിച്ച്‌ബേര്‍ഡും വസ്ത്ര ബ്രാന്‍ഡായ ഡെറിക്ക് മാര്‍ക്കുമാണ് മുഖ്യ സ്പോണ്‍സര്‍മാര്‍. സിഗ്മയില്‍ അംഗങ്ങളായവര്‍ക്ക് പുറമെ വസ്ത്ര വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാരികളും ചെറുകിട വ്യാപാരികളും ടൂര്‍ണമെന്റിന്റെ ഭാഗമാകും. ടീം കൊച്ചി-എറണാകുളം സോണ്‍, നികോട്ടിന്‍- ബംഗുളുരു സോണ്‍, ബംഗുളുരു റോയല്‍സ്- ബാംഗ്ലൂര്‍ സോണ്‍, ലണ്ടന്‍ ബോയ്‌സ്- കാലിക്കറ്റ് സോണ്‍, എ.ബി.സി യു.എഫ് ക്ലബ്- ബംഗുളുരു സോണ്‍, ഡോവന്‍ ലാര്‍ക്ക്- കാലിക്ക്റ്റ് സോണ്‍, ടീം യു.ഡി- എറണാകുളം സോണ്‍, മുഷ്‌കന്‍- കാലിക്കറ്റ് സോണ്‍, നെല്ലി- ബംഗുളുരു സോണ്‍ എന്നീ ടീമുകളാണ് സിഗ്മ പ്രീമിയര്‍ ലീഗ് വിന്നേഴ്‌സ് ട്രോഫിക്കും മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിനുമായി മത്സരിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് സിഗ്മ പ്രീമിയര്‍ ലീഗ് റണ്ണേഴ്‌സ് ട്രോഫിയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കളിക്കാര്‍ക്കായി നിരവധി വ്യക്തിഗത പുരസ്‌കാരങ്ങളും സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News