‘മിസിസ് ഷമ്മിയും ഹീറോയാടാ…’ ; ഫഹദിന്റെ അതേനോട്ടം പകര്‍ത്തി നസ്രിയ

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തെ മലയാളി മറക്കാനിടയില്ല. അത്രത്തോളം പ്രേക്ഷക മനസ്സിലിടം നേടിയ കഥാപാത്രമാണ് ഫഹദ് അഭിനയിച്ചു തകര്‍ത്ത ഷമ്മി. വളരെ മാന്യനായി നല്ലൊരു മരുമകനായി സിനിമയിലാദ്യം എത്തുന്ന ഷമ്മിയുടെ അവസാനഭാഗത്ത് ആരിലും വെറുപ്പുളവാക്കുന്ന വില്ലന്‍ കഥാപാത്രത്തിലേക്കുള്ള പരിവര്‍ത്തനമാണ് ഫഹദിന്റെ ക്യാരക്ടറിനെ ഏറെ ശ്രദ്ധേയമാക്കിയത്. വളരെ മാന്യനായ വ്യക്തിയില്‍ നിന്നും സൈക്കോ പരിവേഷത്തിലേക്ക് വളരെ പെട്ടെന്നാണ് ഷമ്മി മാറുന്നതും. അതുകൊണ്ട് തന്നെയാണ് ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ അയാള്‍ ഹീറോ ആകുന്നത്.

എന്നാള്‍ ഇപ്പോള്‍ ഷമ്മി മാത്രമല്ല, മിസിസ് ഷമ്മിയും സമൂഹമാധ്യമങ്ങളിലെ ഹീറോയാണിപ്പോള്‍…ഷമ്മിയായി നിറഞ്ഞാടിയ ഫഹദിന്റെ ചിത്രത്തിനൊപ്പം അതേ നോട്ടം നോക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ കുറേയധികം ചിത്രങ്ങള്‍ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മലയാള സിനിമ പ്രേമികളുടെ ഏറ്റവും ക്യൂട്ട് താരം കൂടിയാണ് നസ്രിയ. മലയാളികള്‍ ഒരു കുട്ടിയെ എന്ന പോലെയാണ് നസ്രിയയെ സ്‌നേഹിക്കുന്നത്. ഓമനത്തം തുളുമ്പുന്ന നസ്രിയയെ ഏവര്‍ക്കും ഏറെ ഇഷ്ടമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here