ടിക്രി അതിർത്തിയിലടക്കം ആക്രമണമുണ്ടായേക്കാമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി പൊലീസ്

ടിക്രി അതിർത്തിയിലടക്കം ആക്രമണമുണ്ടാകാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി.

ഗാസിപൂരിലും, ഇന്നലെ സംഘർഷം ഉണ്ടായ സിംഘുവിലും സുരക്ഷാ ശക്തം. അതേ സമയം അട്ടിമറിനെക്കങ്ങൾ നടക്കുന്നതോടെ സമയം കൂടുതൽ കർഷകർ അതിർത്തികളിലേക്കെത്തുന്നുണ്ട്.

കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഉപവാസ സമരവും പുരോഗമിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സ്വാകാര്യ ബിൽ അവതരണ അനുമതി തേടി കെകെ രാഗേഷ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി.

ഗാസിപുരിന് പിന്നാലെ സിംഗിവിലും ടിക്രിയിലും ആശങ്കജനകമായ സാഹചര്യമാണ് തുടരുന്നത്. അക്രമസാധ്യതയുണ്ടെന്ന ഇന്റലിജിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ദില്ലിയിലെ എല്ലാ അതിർത്തിയിലും 2 ദിവസത്തേക്ക് ഇന്റർനെറ്റ്‌ വിശ്ചെധിച്ചു. വിശ്‌ചെച്ചതിനെതിരെ വ്യാപകമായ പ്രധിഷേധവുമായി കർഷകർ.

രക്തസാക്ഷി ദിനത്തോട് അനുബന്ധിച് കർഷകർ രാജ്യവ്യാപകമായി ഏകദിന ഉപവാസം സംഘടിപ്പിച്ചു. ദില്ലിയിലെ സുർജിത് ഭവനിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഉപവാസം നടന്നത്.

അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ മഹിളാ അസോസിയേഷൻ, SFI എന്നീ സംഘടനകൾ ഉപവാസം അനുഷ്ഠിച്ചു. കേരളത്തിൽ കർഷകർക്ക് ലഭിക്കുന്ന സാമ്പത്തിക സുരക്ഷിതത്വം എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കണം എന്ന് CITU നേതാവ് ബദൽ സരോജ് അഭിപ്രായപ്പെട്ടു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി kk രാഗേഷ് എംപി സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ അനുമതി തേടി രാജ്യസഭായിൽ നോട്ടീസ് സമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here