
കർഷക പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മുസഫർനഗറിൽ ഇന്നലെ ചേർന്ന മഹാപഞ്ചായതോടെയാണ് ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ജാട്ട് സമുദായം നഷ്ടമാകുമെന്ന ആശങ്ക ശക്തമായത്. പതിനായിരത്തിൽ അധികം ആളുകളാണ് മഹാപഞ്ചത്തിൽ പങ്കെടുത്തത്. മഹാപഞ്ചത്തിലെ ജനപങ്കാളിതത്തിൽ മുതിർന്ന ബിജെപി നേതാക്കളും വലിയ ആശങ്കയാണ് മുന്നോട്ട് വെക്കുന്നത്..
ഗാസിപൂർ ഒഴിപ്പിക്കാനുള്ള നീക്കത്തോടെയാണ് ബിജെപി കൂടുതൽ പ്രതിസന്ധിയിലായത്. ഇതുവരെ ബിജെപിക്ക് അവരുടെ ഇവോട്ട ബാങ്കുകളിൽ പ്രശങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഗാസിപൂർ സംഭവത്തോടെ ജാട്ട് സമുദായം സമരമുഖത്തേക്ക് വന്നതാണ് ബിജെപിക്ക് അവരുടെ പരമ്പരാഗത വോട്ട് ബാങ്കായ ജാട്ട് സമുദായത്തിൽ നിന്ന് തിരിച്ചടി ലഭിക്കുമെന്ന് ആശങ്ക ശക്തമായിട്ടുണ്ട്.
ഇന്നലെ മുസഫര്നഗറിൽ ചേർന്ന മഹാപഞ്ചായതും ബിജെപിക്ക് വോട്ട് ബാങ്ക് നഷ്ടമാകുമെന്ന ആശങ്ക വര്ധിപ്പിക്കുന്നു. പതിനായിരത്തിലധികം ആളുകളാണ് ഗാസിപൂർ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു വിളിച്ച മഹാപഞ്ചായത്തിൽ പങ്കെടുത്തത്.
ഇതോടെ ബിജെപി നേതാക്കൾ തന്നെ നേതൃത്വത്തിനെതിരെ രംഗത്തു വരുന്നുണ്ട്. 2013ളെ കാലപതിന് ശേഷം ഉണ്ടായ മഹാപഞ്ചായതിൽ പങ്കെടുത്തിനെക്കാൾ ആളുകൾ കഴിഞ്ഞ ദിവസത്തെ മഹാപഞ്ചായതിൽ ഉണ്ടായിരുന്നുവെന്നാണ് ബിജെപി നേതാക്കളുടെ തന്നെ അഭിപ്രായം.
സമാജ്‌വാദി, ആർഎല്ഡി, ആംആദ്മി പാർട്ടികളും പങ്കെടുതത്തോടെ ഉത്തർപ്രദേശിൽ രാഷ്ട്രീയ നീക്കവും ശക്തമായി. കർഷക സമരങ്ങളിൽ കാണാതിരുന്ന നരേഷ് ടികയത് കൂടി രംഗത്തു വരുന്നതോടെ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നും ആശങ്ക ശക്തമായ്ക്കഴിഞ്ഞു. ഇതോടെ ബിജെപിക്കകത് തന്നെ പ്രശ്നങ്ങൾ രൂക്ഷമായ്ക്കഴിഞ്ഞു..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here