രാജ്യത്തു താമസമാക്കിയ വിദേശികള്‍ക്കായി പൗരത്വ നിയമം പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും ഏതെങ്കിലും മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്കുമാണ് പൗരത്വം നല്‍കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇത് സംബന്ധിച്ച പുതിയ ഭേദഗതി പ്രഖ്യാപിച്ചത്.
യു എ ഇ യിലെ പ്രഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ പൗരത്വ നിയമം. രാജ്യത്തെ വിദേശികളായ നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള വിദഗ്ധര്‍ക്കും പ്രഫഷണലുകള്‍ക്കും യുഎഇ പൗരത്വം അനുവദിക്കും.
2021 ഒക്ടോബറില്‍ ദുബായില്‍ എക്സ്പോ തുടങ്ങാനിരിക്കെയാണ് രാജ്യത്തിന്റെ വികസനത്തിനും ഒപ്പം വിദേശി സമൂഹത്തിനും ഗുണകരമാകുന്ന പുതിയ നിയമം പ്രഖ്യാപിച്ചത്. പൗരത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
Get real time update about this post categories directly on your device, subscribe now.