
മുംബൈയിലെ തിരക്ക് പിടിച്ച മധ്യ റയിൽവേയിലെ ദിവാ സ്റ്റേഷനോട് ചേർന്ന ലെവൽ ക്രോസ്സ് ആണിത്. താനെ റയിൽവേ സ്റ്റേഷനും ഡോംബിവ്‌ലി സ്റ്റേഷനും ഇടയിലാണ് ദിവാ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഏറെ ആശങ്ക ഉയർത്തുന്നതാണ്.
നിരവധി ജീവനുകളാണ് ഈ ലെവൽ ക്രോസ്സിൽ യാത്രക്കാരുടെ അശ്രദ്ധ മൂലം പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. സി സി ടി വി ദൃശ്യത്തിൽ കാണുന്ന അപകടത്തിൽ നിന്നും തലനാരിഴക്കാണ് യുവാവ് രക്ഷപ്പെടുന്നത്.
ഗേറ്റ് അടച്ചു കിടക്കുന്നത് കാണാമെങ്കിലും പ്രദേശവാസികളായ കാൽ നടക്കാരും ഇരു ചക്ര വാഹനക്കാരും ഇതൊന്നും ഗൗനിക്കാതെ പാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്നതാണ് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നത്. മറ്റു യാതൊരു നിയന്ത്രണ സംവിധാനങ്ങളും ഇവിടെയില്ല.
ഇതിനൊരു ശ്വാശത പരിഹാരം മേൽപ്പാലം മാത്രമാണെന്നാണ് പ്രദേശവാസികളും പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചാരത്തിലുള്ള ഈ വീഡിയോ വലിയ പ്രതിഷേധം ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കുമെന്ന പ്രത്യാശയിലാണ് നഗരവാസികളും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here