സംയുക്ത വര്‍മയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍,

മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ബിജുമേനോനും സംയുക്ത വര്‍മയും, സിനിമയില്‍ ജോഡികളായി എത്തിയ ഇവര്‍ ജീവിതത്തിലും ജോഡികളായി മാറുക ആയിരുന്നു, വളരെ പെട്ടെന്നായിരുന്നു ഇവര്‍ അഭിനയിച്ച സിനിമകള്‍ ഒക്കെ ഏറെ ശ്രദ്ധ നേടിയത്. ബിജു മേനോനുമായുള്ള പ്രണയവിവാഹത്തിന് പിന്നാലെയായാണ് താരം അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയായത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സജീവമായി പങ്കെടുക്കാറുണ്ട് സംയുക്ത വര്‍മ്മ. യോഗയുമായും സജീവമാണ് താരം. യോഗയില്‍ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് സംയുക്ത എത്താറുണ്ട്. മുടിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ചിത്രങ്ങളുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. മകന്‍ ദക്ഷ് ധാര്‍മ്മിക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടാണ് മേക്കോവര്‍ ചിത്രങ്ങള്‍ വൈറലായി മാറിയത്. അമ്മയെ ചേര്‍ത്തുപിടിച്ച് അതീവ സന്തോഷത്തോടെ നില്‍ക്കുകയാണ് ദക്ഷ്. വിവാഹ ശേഷം താന്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. കുടുംബത്തിലെ കാര്യങ്ങളും മകന്റെ കാര്യങ്ങളുമെല്ലാം നോക്കുന്നത് സംയുക്തയാണെന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു.

എന്നാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് ഇടയ്ക്ക് സംയുക്ത പറഞ്ഞിരുന്നു. ബിജു മേനോനൊപ്പവും അല്ലാതെയുമായുള്ള സിനിമകളില്‍ നിന്നുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു. സംയുക്ത വര്‍മ്മയുടെയും മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റേയും പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News