യുഎഇയിലെ കോവിഡ് കേസുകളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു. ഇന്ന് 3647 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ യു എ ഇ യിലെ കോവിഡ് കേസുകള്‍ 300661 ആയി വര്‍ധിച്ചു. 12 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ ആകെ കോവിഡ് മരണ സംഖ്യ 838 ആയി വര്‍ധിച്ചു.
അതേസമയം, അബുദാബിയില്‍ എല്ലാ വര്‍ഷവും കോവിഡ് 19 വാക്‌സീന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി അറിയിച്ചിരുന്നു. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മൈത ബിന്‍ത് അഹ്മദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ ഫോര്‍ കമ്യൂണിറ്റി ആന്‍ഡ് കള്‍ചറല്‍ ഇനീഷ്യേറ്റീവ്‌സ് സംഘടുപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ദേശീയ വാക്‌സിനേഷന്‍ കാംപെയിന്റെ ഭാഗമായി 30 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് ഇതിനകം രാജ്യത്ത് വിതരണം ചെയ്തത്. വെള്ളിയാഴ്ച വരെ 3,006,601 ഡോസ് വാക്‌സിനുകളാണ് സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള യുഎഇയിലെ താമസക്കാര്‍ക്ക് നല്‍കിയത്.
Get real time update about this post categories directly on your device, subscribe now.