മരടില്‍, കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

കൊച്ചി മരടില്‍, കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി ജോമോളാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ സാന്‍ജോയെ ഗുരുതര പരിക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കുന്നതിനു പോയ ഓട്ടോ ഡ്രൈവര്‍ മടങ്ങും വഴി മറ്റൊരു അപകടത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടില്‍ തമ്പി (50) ആണ് മരിച്ച ഓട്ടോ ഡ്രൈവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News