റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാനില്ലെന്ന് എന്‍ജിഒ റിപ്പോര്‍ട്ട്

റിപ്പബ്ലിക് ദിനത്തില്‍ നടന്ന പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാതായെന്ന് എന്‍.ജി.ഒ റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബിലെ തത്തേരിയവാല ഗ്രാമത്തിലെ 12 കര്‍ഷകര്‍ തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പഞ്ചാബില്‍ നിന്നുള്ള നൂറിലധികം കര്‍ഷകരെയാണ് സംഘര്‍ഷത്തിന് ശേഷം കാണാതായതെന്ന് പഞ്ചാബിലെ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

കര്‍ഷകരെയും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊലീസിനെതിരെ ആക്രമണം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് പൊലീസ് പറയുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് പിന്നാലെ കനത്ത പൊലീസ് സുരക്ഷയായിരുന്നു പ്രതിഷേധസ്ഥലങ്ങളില്‍ ഒരുക്കിയിരുന്നത്. ഇതിനിടയിലും കര്‍ഷകര്‍ക്കെതിരെ വലിയ ആക്രമണം നടന്നതില്‍ ഉന്നതതല പങ്കുണ്ടെന്നുള്ള ആരോപണങ്ങള്‍ ശക്തമാണ്.

കഴിഞ്ഞ ദിവസം സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നേരെ സിംഗുവില്‍ ആക്രമണമുണ്ടായിരുന്നു. സമരം അവസാനപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹിയിലെത്തിയ ഒരു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News