രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബെയ്‌സിക്‌സ് ക്യാമ്പയിന്‍ ശക്തിപ്പെടുത്തുമെന്ന് കെ.കെ ശൈലജ

രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബെയ്‌സിക്‌സ് ക്യാമ്പയിന്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിരോധ നടപടികളാണ് ആരോഗ്യവകുപ്പ് ഇതുവരെ സ്വീകരിച്ചത്. ആരോഗ്യവകുപ്പ് വിശ്രമിക്കാതെ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു.

കേരളത്തിന്റെ പ്രോട്ടോക്കോള്‍ മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തു. ബ്രേക്ക് ദ ചെയിന്‍ മികച്ച പ്രതിരോധമായി മാറി. റിവേഴ്‌സ് ക്വോറന്റൈന്‍ ഫലവത്തായി മാറി. വേണ്ടാത്ത വിമര്‍ശനങ്ങളാണ് ചിലര്‍ ഉന്നയിച്ചതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മരണ നിരക്ക് പിടിച്ച് നിര്‍ത്താന്‍ സാധിച്ചത് വലിയ നേട്ടമാണ്. പരിശോധനയ്ക്കും സംസ്ഥാനത്തിന് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ട്.

2.83 ലക്ഷമാണ് കേരളത്തിലെ ടെസ്റ്റ് നിരക്ക്. പരിശോധന കുറവ് എന്ന് പറയുന്നത് ശരിയല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നു. രക്ഷിക്കാവുന്നിടത്തോളം ജീവനുകള്‍ ഒരു വര്‍ഷത്തിനിടെ രക്ഷിച്ചു.എല്ലാ പ്രതിസന്ധിക്കിടയിലും മികച്ച പ്രവര്‍ത്തനം നടത്തി. ഇനിയും തുടരണംസമ്പര്‍ക്കം തന്നെയാണ് രോഗ വ്യാപനത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News