”സ്റ്റേഷൻ 5’ൽ കെഎസ് ചിത്രയുടെ പുതിയഗാനം വരുന്നു

സ്റ്റേഷൻ 5 എന്ന സിനിമയിലൂടെ മലയാള സിനിമാ സംവിധായകരുടെ നിരയിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് പ്രശാന്ത് കാനത്തൂർ. സംവിധായകൻ തൻ്റെ ആദ്യ ചിത്രം തന്നെ ഏറെ സവിശേഷതകൾ കൊണ്ട് സമ്പന്നമാക്കുയാണ്.

ഇന്ദ്രൻസ്, പ്രയാൺ വിഷ്ണു, പ്രിയംവദ കൃഷ്ണൻ, ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂർ, ഐ.എം.വിജയൻ, വിനോദ് കോവൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പദ്മഭൂഷൺ കെ എസ് ചിത്ര അടങ്ങുന്ന പ്രഗത്ഭരായ ഗായകരാണ്. ഇതിൻ്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കുകയാണ് സംവിധായകൻ ഇപ്പോൾ.

മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിച്ച് പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുനിൽ സുഖദ, രാജേഷ് ശർമ്മ , ദിനേഷ് പണിക്കർ, ജെയിംസ് ഏലിയ, ശിവൻ കൃഷ്ണൻകുട്ടി നായർ, ശിവജി ഗുരുവായൂർ, അനൂപ് ചന്ദ്രൻ , കണ്ണൻ പട്ടാമ്പി, ജോതി ചന്ദ്രൻ , ഷാരിൻ, ഗിരീഷ് കാറമേൽ, നഞ്ചമ്മ , ദേവികൃഷ്ണ, മാസ്റ്റർ ഡാവിഞ്ചി, മോനു -സോനു, പ്രിയ ഹരീഷ്, പളനി സ്വാമി, ചാള മേരി തുടങ്ങി വൻ താരനിരയാണ് അഭിനയിക്കുന്നത്.

ചിത്രത്തിൽ റഫീഖ് അഹമ്മദ് രചിച്ച ‘അതിരുകൾ മതിലുകൾ വരഞ്ഞിടാക്കളമേ… ‘ എന്ന ഗാനമാണ് കെ എസ് ചിത്ര ആലപിച്ചിരിക്കുന്നത്. സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും. ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ, ഹിരൺ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. നഞ്ചമ്മ, വിനോദ് കോവൂർ , കീർത്തന ശബരീഷ് എന്നിവരും പാടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News