പൊതുവിദ്യാഭ്യാസരംഗത്ത് കേരളം വീണ്ടും മുന്നിൽ

പൊതുവിദ്യാഭ്യാസ രംഗത്ത് കൈവരിച്ച അഭൂതപൂർവ്വമായ നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ കേരളത്തിന് അംഗീകാരം. പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കേരളത്തിന്‍റെ നേട്ടം പങ്കുവച്ചു.

ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് കേരളത്തിന്‍റെ നേട്ടം എടുത്ത് പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ പറഞ്ഞു.

മന്ത്രി സി രവീന്ദ്രനാഥിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്;

പൊതുവിദ്യാഭ്യാസരംഗത്ത് കേരളം വീണ്ടും മുന്നിൽ
ദേശീയ സാമ്പത്തിക സർവേ 2020-21
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച അഭൂതപൂർവ്വമായ നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം. ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് കേരളത്തിൻ്റെ നേട്ടം എടുത്ത് പറഞ്ഞിരിക്കുന്നത്.

പ്രാഥമിക വിദ്യാഭ്യാസ കാര്യത്തിൽ രാജ്യത്തെ 96 % കുട്ടികൾ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖ ഇക്കാര്യത്തിലും പഠനത്തുടർച്ചയിലും കേരളമാണ് മുൻപന്തിയിൽ എന്ന് പറയുന്നുണ്ട്. ആറ് വയസ് മുതൽ 13 വയസുവരെ പ്രായത്തിലുള്ള മുഴുവൻ കുട്ടികളും സ്കൂളിൽ ഹാജരാകുന്നു. ഈ കാലഘട്ടത്തിലെ 100 % കുട്ടികളുടെയും സ്കൂൾ പ്രവേശനവും തുടർച്ചയും ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. ഹയർ സെക്കണ്ടറി ഉൾപ്പെടുന്ന പതിനാല് മുതൽ പതിനേഴ് വയസു വരെ പ്രായക്കാരിൽ 98.3% പേർ സ്കൂളിൽ ഹാജരാകുന്നു എന്ന സവിശേഷതയും കേരളത്തിന് മാത്രം അവകാശപ്പെട്ടത്.

കേരളം ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചത് അനന്യമായ മാതൃകയാണ്. 2020 ജനുവരിയിൽ മാനവ വിഭവശേഷി മന്ത്രാലയം (ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രാലയം) പുറത്തുവിട്ട ഇന്ത്യ റിപ്പോർട്ട് ഡിജിറ്റൽ എജ്യുക്കേഷൻ ലേണിംഗ് ഇനീഷ്യേറ്റീവ്സ് അക്രോസ് ഇന്ത്യ എന്ന രേഖ കേരളത്തിൻ്റെ ഡിജിറ്റൽ വിദ്യാഭ്യാസം മാതൃകാപരമാണെന്ന് വ്യക്തമാക്കിയിരുന്നു.
#പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസരംഗത്ത് കേരളം വീണ്ടും മുന്നിൽ

ദേശീയ സാമ്പത്തിക സർവേ 2020-21

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ…

Posted by Prof.C.Raveendranath on Saturday, 30 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News