ഇസ്രായേൽ എംബസിക്ക് സമീപത്ത് നടന്ന സ്ഫോടനം; ഇറാനിയൻ പൗരന്മാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ഇസ്രായേൽ എംബസിക്ക് സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ദില്ലിയിൽ താമസിക്കുന്ന ഇറാനിയൻ പൗരന്മാരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു.

അതേ സമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജൈഷ് ഉൽ ഹിന്ദ് സംഘടന രംഘത്തെത്തി. ദില്ലി സ്ഫോടനം സൂചന മാത്രമെന്നും സന്ദേശം. സ്ഫോടന സ്ഥലത്ത് നിന്നും അമ്മോണിയം നൈട്രെറ്റ് സാനിധ്യം കണ്ടെത്തി. രാജ്യം അതീവ സുരക്ഷയിൽ.

ടെലെഗ്രാമിലൂടെ സന്ദേശം പങ്കുവെച്ചാണ് ജൈഷ് ഉൽ ഹിന്ദ് സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്നലെ നടന്ന സ്ഫോടനം ഒരു സൂചന ആണെന്നും ഇന്ത്യയിൽ ഇനിയും സ്ഫോടനങ്ങൾ നടക്കുമെന്നും ടെലിഗ്രാം സന്ദേശത്തിലുണ്ട്.

സംഭവ സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളുടെ ആവശിഷ്ടങ്ങളും അമ്മോണിയം നൈട്രേറ്റ്, PETN എന്നി രസവസ്തുക്കളുടെ സാനിധ്യവും അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടനത്തിന് ഉപയോഗിച്ചതായി കരുതുന്ന ശീതളപാനിയ കുപ്പി രസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇസ്രായേൽ എംബസി ആയിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം.സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും ഒരു കത്തും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ക്വാസിം സുലൈമാനി, നവംബറിൽ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജൻ മൊഹസൻ ഫക്രിസാദ എന്നിവരുടെ പേരുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം സ്ഫോടനം നടത്തിയവർ എന്ന് സംശയിക്കുന്ന,ടാക്സിയിൽ എത്തിയ രണ്ട് പേരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി, ടാക്സി ഡ്രൈവറേ ഉപയോഗിച്ച് പ്രതികളുടെ രേഖചിത്രം പോലിസ് തയ്യാറാക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, തന്ത്ര പ്രധാന മേഖലകൾ, സർക്കാർ മന്ദിരങ്ങൾ തുടങ്ങിയവയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ വവൈകുന്നേരം അഞ്ചരയോടെ എംബസിക്ക് മുന്നിലുള്ള നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News