പ്രിയപ്പെട്ട പ്രിയന് ആശംസ അറിയിച്ച് മോഹന്‍ലാലും ,പിറന്നാള്‍ ദിനത്തിലെ ആശംസ പോസ്റ്റ് വൈറല്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധ നേടുകയായിരുന്നു അദ്ദേഹം. തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ സമസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. പ്രിയദര്‍ശന്റെ പിറന്നാളാണ് ശനിയാഴ്ച. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാളാശംസ അറിയിച്ച് എത്തിയിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമകളിലെല്ലാമായി കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം.

Step 2: Place this code wherever you want the plugin to appear on your page.

Happy Birthday Dear Priyan

Posted by Mohanlal on Friday, 29 January 2021

പ്രിയപ്പെട്ട പ്രിയന് ആശംസ അറിയിച്ച് മോഹന്‍ലാലും എത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മുഖാമുഖം നോക്കി ചിരിക്കുന്നതിന്റെ ചിത്രമാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ലാലുവുമായുള്ള അടുപ്പത്തെക്കുറിച്ചും ആ കെമിസ്ട്രിയെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞ് പ്രിയദര്‍ശന്‍ എത്തിയിരുന്നു. ഒപ്പത്തിന് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം. ഇത്രയധികം ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിച്ച മറ്റൊരു കൂട്ടുകെട്ടില്ല. പൂച്ചക്കൊരു മൂക്കുത്തി എന്ന പ്രിയദര്‍ശന്റെ ആദ്യ ചിത്രം മുതല്‍ തുടങ്ങിയ ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് ഇന്ന് ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന, മലയാളത്തിലെ എക്കാലത്തേയും വലിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. 90 ഓളം സിനിമ ചെയ്തു. പകുതിയോളം സിനിമ ലാലിനൊപ്പം ചെയ്തവയാണ്. പലതരം സിനിമകള്‍ ചെയ്തു. പൂച്ചക്കൊരു മൂക്കുത്തി പോലൂള്ള കോമഡി, തേന്മാവിന്‍ കൊമ്പത്തുപോലുള്ള ഫാന്റസി, വെള്ളാനകളുടെ നാടുപോലുള്ള സറ്റയര്‍. കാലാപാനിപോലുള്ള ചരിത്രം.. എല്ലാത്തരത്തിലുമുള്ള സിനിമകള്‍. ഒന്നിച്ചുകണ്ട സ്പനം നടന്നുകിട്ടി. ഈശ്വരാനുഗ്രഹം മാത്രമല്ല. നമ്മളുടെ സിനിമകള്‍ സമ്മതിച്ചു തന്ന കേരളത്തിലെ ജനങ്ങളോടാണ, മലയാളി പ്രേക്ഷകരോടാണ് നന്ദി പറയേണ്ടത്

‘മോഹന്‍ലാല്‍ എന്ന നടനില്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല. പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന നടനെ മലയാളി അറിയാതെയും പോയെനേം
പരസ്പരം തലവര മാറ്റിയ സുഹൃത്തുക്കൾ എന്നൊക്കെ പറഞ്ഞാൽ ലാൽ പ്രിയൻ കൂട്ടുകെട്ട് ഓർമ്മവരും .
കുട്ടിക്കാലം മുതലുള്ള ബന്ധമായിരിക്കാം ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ രഹസ്യം.പ്രിയൻ പറഞ്ഞിട്ടുണ്ട് ഞാൻ എന്ത് വിചാരിക്കുന്നുവോ അത് ലാല്‍ മനസ്സിലാക്കുംമെന്ന്.

ഞങ്ങളുടെ കൂട്ടുകെട്ടിലെ മികച്ച സിനിമ ഇതുവരെ കണ്ടതൊന്നുമല്ല, ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.ഇതോടെ ആരാധക പ്രതീക്ഷ വര്‍ധിക്കുകയായിരുന്നു. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ചാണ് ഇരുവരും മരക്കാറിനായി ഒരുമിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനമായിരുന്നു ചിത്രത്തിന്റേത്. അന്യഭാഷയിലെ പ്രമുഖരുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

മഞ്ജു വാര്യരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നായികയായെത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, അനി ശശി തുടങ്ങിയവരും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്റെ മക്കളും ഈ സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കല്യാണി അഭിനയ രംഗത്ത് സജീവമായപ്പോള്‍ വിഎഫ്എക്‌സിലാണ് സിദ്ധാര്‍ത്ഥ് കഴിവ് തെളിയിച്ചത്. ഇതിനകം തന്നെ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട് താരപുത്രന്‍. റിലീസിന് മുന്‍പ് തന്നെ മികച്ച നേട്ടം സ്വന്തമാക്കുകയായിരുന്നു ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News