മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ന്‍റെ റിലീസ് മാറ്റിവച്ചു

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ റിലീസ് മാറ്റിവച്ചു. ഫെബ്രുവരി 4ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് കേസുകളുടെ വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ സെക്കന്‍ഡ് ഷോ സാധ്യമാകാത്ത സാഹചര്യവും, നിലവിലെ റിലീസുകള്‍ക്ക് കൊവിഡ് മൂലം ആളുകള്‍ കുറയുന്നതും പരിഗണിച്ചാണ് മാറ്റിവച്ചത്.

കൊവിഡ് ഇടവേളയ്ക്കുശേഷം നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു തിയറ്ററുകള്‍ തുറന്നത്. 50 ശതമാനം പ്രവേശനത്തിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തന സമയത്തിലും നിബന്ധന ഉണ്ടായിരുന്നു. തിയറ്ററുകള്‍ 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു സ്ക്രീനില്‍ പരമാവധി നടത്താന്‍ സാധിക്കുക.

പകുതി സീറ്റിലുള്ള പ്രദര്‍ശനത്തിനൊപ്പം സെക്കന്‍ഡ് ഷോ കൂടി നഷ്ടമായാല്‍ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് തിയറ്ററുടമകളുടെ കണക്കുകൂട്ടല്‍. സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഉള്‍പ്പെടെ തിയറ്റര്‍ റിലീസ് സാധിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍.

ദി പ്രീസ്റ്റിന് പുറമേ കൂടുതല്‍ സിനിമകള്‍ റിലീസ് മാറ്റി വെക്കാന്‍ തയ്യാറെടുക്കുകയാണ്. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ത്രില്ലറാണ് ദി പ്രീസ്റ്റ്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ബേബി മോണിക്ക, നിഖില വിമല്‍, സാനിയ എന്നിവരുമുണ്ട്. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മാണം.

ദി പ്രീസ്റ്റിന് പുറമേ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ഓപ്പറേഷന്‍ ജാവ, കുഞ്ചാക്കോ ബോബന്‍ ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ്, അജു വര്‍ഗീസിന്റെ സാജന്‍ ബേക്കറി, യുവം, മരട് 357 എന്നീ സിനിമകളാണ് ഫെബ്രുവരി റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News