
അനൂപ് മേനോന്‍ നായകനാകുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ക്രൈംബ്രാഞ്ച് സി.ഐ.യായിട്ടാണ് അനൂപ് മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവാഗതനായ ബിബിന്‍ കൃഷ്ണയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഫ്രന്‍ട് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റിനിഷ് കെ.എന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
കൊച്ചിയിലെ തിരുവാണിയൂര്‍ ഡി.ഡി. ബംഗ്‌ളാവിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഒരു കുട്ടം പുതുമുഖങ്ങളുടെ കൂട്ടായ സംരംഭമാണിത്. കഥയിലും അവതരണത്തിലുമെല്ലാം പുതുമ നിലനിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. ഒരു കുറ്റാന്വേഷണ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം. അനൂപ് മേനോനും ലിയോണ ലിഷോയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുമോഹന്‍, നന്ദു, എന്നിവരും ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- സന്തോഷ് രാമന്‍. മേക്കപ്പ്-പ്രദീപ് രംഗന്‍ കോസ്റ്റ്യും ഡിസൈന്‍- സുജിത് മട്ടന്നൂര്‍, അസോസ്സിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍, പ്രൊഡക്ഷന്‍ മാനേജര്‍ -രഞ്ജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് – ഷിഹാബ് വെണ്ണല, പ്രൊഡക്ഷന്‍ കണ്‍ടോളര്‍- നോബിള്‍ ജേക്കബ്ബ്, വാഴൂര്‍ ജോസ്, ഫോട്ടോ- രാംദാസ് മാത്തൂര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here