സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 17മുതല്‍; മോഡല്‍ പരീഷ മാര്‍ച്ച്‌ 1ന്‌

തിരുവനന്തപുരം: ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരിക്ഷയുടെ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 17ന്‌ ആരംഭിക്കും. മാര്‍ച്ച്‌ 30ന്‌ പരീക്ഷ പൂര്‍ത്തിയാകും. മോഡല്‍ പരീക്ഷ മാര്‍ച്ച്‌ ഒന്നിന്‌ ആരംഭിച്ച്‌ അഞ്ചിന്‌ അവസാനിക്കും. പത്താം ക്ലാസ്‌ പരീഷകളെല്ലാം നടത്തുന്നത്‌ ഉച്ചകഴിഞ്ഞാണ്‌. മോഡല്‍ പരീഷകള്‍ നട്ടത്തുന്നത്‌ രാവിലെയാണ്‌.

എസ്എസ്എൽസി പരീക്ഷയ്ക്കു ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് 2 (മലയാളം / മറ്റു ഭാഷകൾ), ബയോളജി എന്നീ വിഷയങ്ങളുടെ തീയതികളിൽ മാറ്റം വന്നിട്ടുണ്ട്. 22നു നടത്താനിരുന്ന ഫിസിക്സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യൽ സയൻസ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാർട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകൾ) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.

എസ്‌എസ്‌എല്‍സി പരീക്ഷയുടെ ടൈംടേബിള്‍

മാര്‍ച്ച്‌ 17: ഉച്ചക്ക്‌ 1.40മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട്‌ ഒന്ന്‌.

മാര്‍ച്ച്‌ 18: 1.40-4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്‌

മാര്‍ച്ച്‌ 19: 2.40-4.30 മൂന്നാം ഭാഷ ഹിന്ദി,ജനറല്‍ നോളജ്‌

മാര്‍ച്ച്‌ 22: 1.40-3.30 സോഷ്യല്‍ സയന്‍സ്‌

മാര്‍ച്ച്‌ 23:1.40-3.30 ഒന്നാംഭാഷ പാര്‍ട്ട്‌ രണ്ട്‌

മാര്‍ച്ച്‌ 25:1.40-3.30 ഊര്‍ജതന്ത്രം

മാര്‍ച്ച്‌ 26: 2.40-4.30 ജീവശാസ്‌ത്രം

മാര്‍ച്ച്‌ 29: 1.40-4.30 ഗണിത ശാസ്‌ത്രം

മാര്‍ച്ച്‌ 30: 1.40-4.30 രസതന്ത്രം

മോഡല്‍ പരീക്ഷ ടൈംടേബിള്‍

മാര്‍ച്ച്‌ ഒന്ന്‌: രാവിലെ 9.40 മുതല്‍ 11.30വരെ ഒന്നാം ഭാഷ

മാര്‍ച്ച്‌ രണ്ട്‌: 9.40-12-30 രണ്ടാം ഭാഷ(ഇംഗ്ലീഷ്‌),1.40-3.30 മൂന്നാം ഭാഷ ഹിന്ദി,ജനറല്‍ നോളജ്‌

മാര്‍ച്ച്‌ മൂന്ന്‌: 9.40- ഉച്ചയ്‌ക്ക്‌ 12.30-സോഷ്യല്‍ സയന്‍സ്‌,1.40-3.30 ഒന്നാം ഭാഷ പാര്‍ട്ട്‌ രണ്ട്‌

മാര്‍ച്ച്‌ നാല്‌: 9.40-11.30 ഊര്‍ജതന്ത്രം 1.40-3.30 ജീവശാസ്‌ത്രം

മാര്‍ച്ച്‌ അഞ്ച്‌: രാവിലെ 9.40-12.30 ഗണിത ശാസ്‌ത്രം,2.40-4.30 രസതന്ത്രം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒന്നുമുതല്‍ 9വരെയുള്ള വാരാന്ത്യ പരീക്ഷ ഒഴിവാക്കാന്‌ വിദ്യാഭായസവകുപ്പ്‌ ആലോചിക്കുന്നുണ്ട്‌. എല്ലാ കുട്ടുകള്‍ക്കും അടുത്ത ക്ലാസുകളിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. അതേ സമയം 11ാം ക്ലാസ്‌ പരീക്ഷ പൊതുപരീക്ഷയായതിനാല്‍ എന്തു ചെയ്യണമെന്ന്‌ വിദ്യഭായസ വകുപ്പ്‌ ആലോചിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News