യുഎഇയിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാർ, എഴുത്തുകാർ, ഡോക്ടർ, എഞ്ചിനിയർ, ശാസ്ത്രജ്ഞർ പൗത്വം നൽകാനൊരുങ്ങി യുഎഇ.
അബുദാബി, ദുബായ് എന്നിവിടെയാണ് സ്ഥിരതാമസത്തിന് അനുമതി നൽകുന്നത്. കലാകാരന്മാർ, എഴുത്തുകാർ, ഡോക്ടർ, എഞ്ചിനിയർ, ശാസ്ത്രജ്ഞർ എന്നിവർക്കും അവരുടെ കുടുംബത്തിനുമാണ് യുഎഇയിൽ പൗരത്വം ലഭിക്കുക.
പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമാണ് പുതിയ തീരുമാനത്തെ കുറിച്ച് അറിയിച്ചത്.
നിലവില്‍ 90 ലക്ഷത്തിലേറെ സ്ഥിരതാമസക്കാരുള്ള യുഎഇയിൽ പത്ത് ശതമാനം പേർ മാത്രമാണ് അവിടുത്തെ പൗരന്മാർ. നവംബറിലും യുഎഇയിലെ നിയമങ്ങളിൽ അയവ് വരുത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.