ഹരിയാനയിലെ 18 ജില്ലകളിൽ ഇന്‍റര്‍നെറ്റ് നിയന്ത്രണം; കാരവാന്‍ മാഗസിനും ശശി തരൂരിനുമെതിരെ കേസ്

സംഘർഷ സാധ്യത മുൻനിർത്തി ഡല്‍ഹി അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് നിരോധനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടി പൊലീസ്.

ഹരിയാനയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. 18 ജില്ലകളില്‍ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകുന്നേരം 5 മണി വരെയാണ് ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹരിയാനയിലെ അംബാല, യമുന നഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതല്‍, പാനിപ്പത്ത്, ഹിസര്‍, സിന്ധ്, റോഹ്തഗ്,ഭിവാനി, ഛര്‍കി ദാദ്രി, ഫത്തേഹബാദ്, റിവാറി,സോനിപത്, പല്‍വാല്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റും വോയിസ് കോള്‍ സൗകര്യവും വിച്ഛേദിച്ചത്.

അതേസമയം സിംഘുവിൽ നിന്നും ഒരു മാധ്യമ പ്രവർത്തകനെ ദില്ലി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. കാരവൻ മാഗസിനു വേണ്ടി പ്രവർത്തിക്കുന്ന മൻദീപ് പുനിയയെയാണ് കസ്റ്റഡിയിലെടുത്തത്.

തെറ്റായ വാർത്ത നൽകിയെന്ന് ആരോപിച്ച് കാരവൻ മാഗസിനെതിരെയും ശശി തരൂരിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഐറ്റിഒയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന വാർത്തയെ സംബന്ധിച്ചാണ് കേസ്. ദില്ലി ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News