സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നീട്ടിയതായി ദക്ഷിണ റെയിൽവേ

സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പ്രതിദിന സ്‌പെഷ്യൽ ട്രെയിനുകളായ കൊച്ചുവേളി– മൈസൂർ, കെഎസ്‌ആർ ബംഗളൂരു – കന്യാകുമാരി ഫെബ്രുവരി ഒന്നുമുതൽ മാർച്ച്‌ 31 വരെയും മൈസൂർ കൊച്ചുവേളി ഫെബ്രുവരി രണ്ടുമുതൽ ഏപ്രിൽ ഒന്നുവരെയും കന്യാകുമാരി –കെഎസ്‌ആർ ബംഗളൂരു ഫെബ്രുവരി മൂന്നുമുതൽ ഏപ്രിൽ രണ്ടുവരെയും സർവീസ്‌ നീട്ടി.

ആഴ്ചതോറും സർവീസ്‌ നടത്തുന്ന ട്രെയിനുകളായ അജ്‌മീർ ജങ്‌ഷൻ- എറണാകുളം ജങ്‌ഷൻ, എറണാകുളം ജങ്‌ഷൻ – അജ്‌മീർ ജങ്‌ഷൻ എന്നീ ട്രെയിനുകൾ ഫെബ്രുവരി അഞ്ച്, ഏഴ്‌‌ മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവീസ്‌ നടത്തും.

ബറൂണി –എറണാകുളം ജങ്‌ഷൻ ട്രെയിൻ ഫെബ്രുവരി മൂന്ന്‌, 10,17,24 മാർച്ച്‌ മൂന്ന്‌,10,17,24,31 ദിവസങ്ങളിലേക്ക്‌ കൂടി സർവീസ്‌ നീട്ടി. എറണാകുളം ജങ്‌ഷൻ –ബറൂണി ട്രെയിൻ ഫെബ്രുവരി ഏഴ്‌,14,21, 28, മാർച്ച്‌ നാല്‌ വരെ സർവീസ്‌ നീട്ടി.

കൊച്ചുവേളി – ഇൻഡോർ ട്രെയിൻ ഫെബ്രുവരി ആറ്‌,13,20,27, മാർച്ച്‌ ആറ്‌, 13,20,27 വരെ സർവീസ്‌ നടത്തും. ഇൻഡോർ – കൊച്ചുവേളി ട്രെയിൻ ഫെബ്രുവരി എട്ട്‌, 22, മാർച്ച്‌ ഒന്ന്‌, എട്ട്‌,15, 22, 29 ദിവസങ്ങളിൽ സർവീസ്‌ നടത്തും. തിരുനെൽവേലി – ബിലാസ്‌പുർ ട്രെയിൻ ഫെബ്രുവരി 7,14, 21, 28 മാർച്ച്‌ ഏഴ്‌, 14,21,28 വരെ സർവീസ്‌ നടത്തും. ബിലാസ്‌പുർ – തിരുനെൽവേലി ഫെബ്രുവരി ഒമ്പത്‌, 16, 23, മാർച്ച്‌ രണ്ട്‌, ഒമ്പത്‌, 23, 30 ദിവസങ്ങളിൽ സർവീസ്‌ നടത്തും.

ദ്വിവാര ട്രെയിനായ നാഗർകോവിൽ –മുംബൈ സിഎസ്‌എംടി ഫെബ്രുവരി നാലുമുതൽ മാർച്ച്‌ 28 വരെ ഞായർ, വ്യാഴം ദിവസങ്ങളിൽ സർവീസ്‌ നടത്തും.
മുംബൈ സിഎസ്‌എംടി – നാഗർകോവിൽ ട്രെയിൻ ഫെബ്രുവരി അഞ്ച്‌മുതൽ ‌ 29 മാർച്ച് വരെ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും സർവീസ്‌ നടത്തും.

എറണാകുളം ജങ്‌ഷൻ – ഒഖ്വ ട്രെയിൻ ഫെബ്രുവരി മൂന്നുമുതൽ മാർച്ച്‌ 31 വരെ വെള്ളിയാഴ്ചയും ബുധനാഴ്ചയും സർവീസ്‌ നടത്തും.
ഒഖ്വ – എറണാകുളം ജങ്‌ഷൻ ട്രെയിൻ ഫെബ്രുവരി ആറുമുതൽ ഏപ്രിൽ മൂന്നുവരെ തിങ്കളാഴ്ചയും ശനിയാഴ്ചയും സർവീസ്‌ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News