കർഷക പ്രക്ഷോഭം 67ാം ദിവസത്തിലേക്ക്; സമരത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങള്‍ ശക്തം

അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക പ്രക്ഷോഭം 67ആം ദിവസതിലേക്ക് കടന്നു. അതേ സമയം സമരത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ അതിർത്തികളിലേക്ക് എത്തുന്നുണ്ട്.

അതിനിടയിൽ കർഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ചർച്ചക്ക് കർഷകരും തയ്യാറാണെന്നും എന്നാൽ കൃഷി നിയമം പിൻവലിക്കണമെന്നും സംയുകത കിസാൻ മോർച്ച വ്യക്തമാക്കി.

താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു.. സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്. അതിർത്തികളിൽ ഇന്നലെ മുതൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുമുണ്ട്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News