കേന്ദ്ര ബജറ്റ് നാളെ; സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുമോയെന്ന് ഉറ്റുനോക്കി കേരളം

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ ഇൗ ബജറ്റിൽ കേന്ദ്രം പരിഗണിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. വർഷങ്ങളായി കേന്ദ്രം അവഗണിക്കുന്ന പദ്ധതികൾ ഒപ്പം കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രഖ്യാപനം എന്നിവയാണ് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ.

ജി എസ് ടി നഷ്ടപരിഹാരത്തിലെ അനിശ്ചിതത്വം നീക്കുന്നതിന് ഇടപെടൽ ഉണ്ടാകുമോ. കടമെടുപ്പ് ജി എസ് ഡി പിയുടെ മൂന്നര ശതമാനമാക്കുമോ എന്നതും സംസ്ഥാനം ഉറ്റുനോക്കുന്നു. കൊവിഡിന്‍റെ പ്രത്യേക സാഹചര്യത്തിലെ ബജറ്റാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് കേന്ദ്ര പ്രഖ്യാപനം ഉണ്ടാകുമോ എന്നത് സംസ്ഥാനത്തിന്‍റെ പ്രതീക്ഷയിൽ പ്രധാനപ്പെട്ടതാണ്. വർഷങ്ങളായുള്ള ആവശ്യങ്ങളും തുടരുന്നു.

കോ‍ഴിക്കോട് എയിംസിന് തുല്യമായ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന് ധനസഹായം. കണ്ണൂർ ജില്ലയിലെ അന്താരാഷ്ട്ര ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് തുക, മലബാർ ക്യാൻസർ സെന്‍ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയുടെ ഭാഗമാക്കുക, റബർ താങ്ങുവില 200രൂപയാക്കുന്നതിന് 50 രൂപ കേന്ദ്രം സബ്സിഡി നൽകുക,

പശ്ചിമതീര ജലപാത വികസനത്തിന് സഹായം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിച്ച് അവയുടെ ശാക്തീകരണത്തിന് നടപടി, പളനി – ശബരിമല പുതിയ ദേശീയ പാതയ്ക്ക് അംഗീകാരം നൽകുക തുടങ്ങി കേരളത്തിന്‍റെ നിരന്തര അവശ്യങ്ങളോട് എന്താകും സമീപനം എന്നതും സംസ്ഥാനം ഉറ്റുനോക്കുന്നു.

കാസർകോട്- തിരുവനന്തപുരം അർധ അതിവേഗ റെയിൽ പാത, അങ്കമാലി- ശബരി റെയിൽ, റെയിൽവേ കോച്ച് ഫാക്ട്രി, നേമം റെയിൽവേ സ്റ്റേഷൻ വികസനം, തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ്ക്ക് ജീവൻ വയ്ക്കാൻ നടപടി എന്നതും കേരളത്തിന്‍റെ പ്രതീക്ഷകളാണ്. അവഗണനയുടെ പതിവ് കേന്ദ്രം തെറ്റിക്കുമോ എന്നതാണ് സംസ്ഥാനം ഇനി അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News