ആർഎസ്‌പി സംസ്ഥാനസെക്രട്ടറി എ എ അസീസിനെ രണ്ട് നേതാക്കൾ മൂലക്കിരുത്തിയെന്ന് കോവൂർകുഞ്ഞുമോൻ എം.എൽ.എ

ആർഎസ്‌പി സംസ്ഥാനസെക്രട്ടറി എ എ അസീസിനെ രണ്ട് നേതാക്കൾ മൂലക്കിരുത്തിയെന്ന് കോവൂർകുഞ്ഞുമോൻ എംഎൽഎ. എ എ അസീസ് യുഡിഎഫ്‌ വിട്ട്‌ പുറത്തുവരാൻ തയ്യാറാകണമെന്നും കോവുർ കുഞ്ഞുമോൻ എംഎൽഎ ആവശ്യപ്പെട്ടു.

ആർഎസ്‌പി എൽഡിഎഫിൽ വിട്ടതിൽ ഏറ്റവും കുടുതൽ നഷ്‌ടമുണ്ടായത്‌ എ.എ അസീസിനാണ്‌ ഇടതുമുന്നണിയിൽ ആയിരുന്നെങ്കിൽ മന്ത്രി ആയിരുന്നേനെ. എൽഡിഎഫിനൊപ്പം നിന്ന്‌ തൊഴിലാളിവർഗ താൽപര്യം സംരക്ഷിച്ച പാരമ്പര്യമുള്ള ആർഎസ്‌പി ആർക്ക്‌ വേണ്ടിയാണ്‌ പുറത്തുപോയതെന്ന്‌ തുറന്നുപറയണം.

ഇടതുപക്ഷരാഷ്‌ട്രീയം ഹ്യദയത്തിലേറ്റുന്ന നിരവധി പേർ ഇപ്പോഴും ആർഎസ്‌പിയിലുണ്ട്‌. ഇവരെ എൽഡിഎഫിൽ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആർഎസ്‌പി എൽ ഏറ്റെടുക്കുന്നതായും കോവുർ പറഞ്ഞു.

ഒരേ സമയം ഒമ്പത്‌ എംഎൽഎമാരും രണ്ടു എംപിമാരും ഉണ്ടായിരുന്ന ചരിത്രമുള്ള ആർഎസ്‌പി ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടിലാണിപ്പോൾ.14ാം
കേരളനിയമസഭയിൽ ശബ്‌ദം ഉയർത്താൻ ഒരു പ്രതിനിധിപോലും ഉണ്ടായില്ല.രണ്ടു നേതാക്കളുടെ കൈയിലായി പാർടി ചുരുങ്ങി.

തന്നേയും തന്റെ പാർട്ടിയേയും രാഷ്ട്രീയ പാരമ്പര്യമില്ലാത്ത മക്കൾ രാഷ്ട്രീയകാർ പരിഹസിക്കുമ്പോഴും ആർ.എസ്.പിയിൽ അസംതൃപിതരുടെ എണ്ണം കൂടുന്നുവെന്ന് കോവൂർകുഞ്ഞുമോൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News