ദില്ലി സ്ഫോടനത്തിന് ഉപയോഗിച്ചത് പിഇടിഎൻ എന്ന സ്ഫോടകവസ്തു

ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നടന്ന സ്ഫോടനത്തിന് പിഇടിഎൻ എന്ന് സ്ഫോടക വസ്തു.
അൽ ഖ്വയ്ദ തീവ്രവാദികൾ ഉപയോഗിച്ചിരുന്ന പിഇടിഎൻ എന്ന സ്ഫോടകവസ്തുവാണ് ദില്ലിയിൽ ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആഗോളതലത്തില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് പെന്റാറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്. അതേസമയം സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 9 വാട്ടിന്റെ ഒരു ബാറ്ററിയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സാധാരണയായി ഇന്ത്യന്‍ മുജാഹിദീനാണ് ഈ സ്ഫോടകവസ്തു ഉപയോഗിച്ച് വരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ആഗോളതലത്തില്‍ അ​ൽ​ഖ്വ​യ്ദ ഉ​ൾ​പ്പ​ടെ​യു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള സ്ഫോ​ട​ക വ​സ്തു​വാ​ണി​ത്. സം​ഭ​വ​ത്തി​ൽ ഐ​എ​സ്, അ​ൽ​ഖ്വ​യ്ദ ബ​ന്ധ​വും അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അതേസമയം ദില്ലി സ്ഫോടനത്തിന് പിന്നാലെ പാരീസിലെ ഇസ്രയേൽ എംബസിക്ക് സമീപത്തും ബോംബ് കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ നടപടികൾ ഡൽഹി പൊലീസ് വ്യാപിപ്പിച്ചു.

ദില്ലിയിൽ പ്രതികൾക്കായി അന്വേഷണം വിപുലീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനിടെ ഇന്ത്യയിലെത്തിയ മുഴുവൻ ഇറാൻ സ്വദേശികളുടെയും വിവരങ്ങൾ കൈമാറാൻ എഫ്ആർആർഒയ്ക്ക് നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel