അടുത്ത വർഷത്തോടെ കരിപ്പൂരിലും ഹജ്ജ് എംബാർക്കേഷൻ പോയിന്‍റിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ ടി ജലീൽ

അടുത്ത വർഷത്തോടെ കരിപ്പൂരിലും ഹജ്ജ് എംബാർക്കേഷൻ പോയിൻ്റിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ ടി ജലീൽ. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മദ്രസാധ്യാപകര്‍ക്ക് സ്ഥിരം പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഹജ്ജ് കമ്മിറ്റി മേഖലാ ഓഫീസ് മന്ത്രി കെ ടി ജലീൽ, കോഴിക്കോട് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് പുതിയറയിലെ കെട്ടിടത്തിലാണ് റീജ്യണല്‍ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം നിർവഹിച്ചു. ഹജ്ജ് സമയങ്ങളില്‍ മാത്രം റീജണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് പകരം ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. മികച്ച ലൈബ്രറി സജജമാക്കും.

ഇതു വഴി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ വരുന്ന കുട്ടികള്‍ക്ക് ലൈബ്രറി അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ഈ വര്‍ഷം ഹജ്ജ് കർമ്മത്തിന് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർ കൊച്ചി എംബാർക്കേഷൻ പോയിൻ്റായി ഉപയോഗിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.

കരിപ്പൂരിലും എംബാർക്കേഷൻ പോയിൻ്റ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം അനുമതി നൽകാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.

മേഖലാ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് എംകെ മുനീര്‍ എംഎല്‍എ പ്രകാശനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ യും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News