വിവാദ പോക്‌സോ ഉത്തരവുകള്‍; ബോംബെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ നടപടി

വിവാദ പോക്‌സോ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ നടപടി.
ഒരാഴ്ചയ്ക്കിടെ മൂന്ന് വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയ്ക്ക് എതിരെയാണ് നടപടി.

ജഡ്ജി പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള നടപടി സുപ്രിംകോടതി കൊളീജിയം പിന്‍വലിച്ചു. നാഗ്പൂര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയാണ് നിലവില്‍ ഇവര്‍. ഇവര്‍ അഡീഷണല്‍ ജഡ്ജിയായി തുടരും. ജഡ്ജിക്ക് എതിരെ തുടര്‍നടപടി ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.

പീഡനക്കേസില്‍ നിന്ന് പ്രതിയെ കുറ്റ വിമുക്തനാക്കിയാണ് ജഡ്ജി പുഷ്പ ഗനേഡിവാല കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 3 തവണയാണ് ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനം ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ബലപ്രയോഗം നടത്താതെ ഇരയുടെ വസ്ത്രം നീക്കുവാനോ, വായില്‍ തുണി തിരുകി നിശബ്ധയാക്കുവാനോ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷന്റെ വാദങ്ങളെ സാധൂകരിക്കാന്‍ മെഡിക്കല്‍ തെളിവുകളുമില്ലെന്നും ജസ്റ്റിസ് പുഷ്പ പറഞ്ഞിരുന്നു.

ഇരയ്ക്ക് നീതി നിഷേധിക്കുന്ന തരത്തില്‍ മുന്‍പ് രണ്ട് തവണ നടത്തിയ വിധിയും വിവാദമായിരുന്നു. തൊലി തമ്മില്‍ ചേരാതെ വസ്ത്രത്തിന് പുറത്തുനിന്ന് മാറിടത്തില്‍ തൊട്ടത് പോക്‌സോ പ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ പറഞ്ഞത്.

പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്നായിരുന്നു മറ്റൊരു നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel