പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം ‘ മലയൻ കുഞ്ഞ്’ ചിത്രീകരണം തുടങ്ങി

18 വർഷങ്ങൾക്ക് ശേഷം; ഫഹദ് നായകൻ, ഫാസിൽ നിർമാണം; മലയൻ കുഞ്ഞ് വരുന്നു, ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി. നവാഗതനായ സജിമോൻ ചിത്രം സംവിധാനം ചെയ്യുന്നത്. ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻ.

ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്ത് നിർമാണം നിർവഹിച്ചത് ഫാസിൽ ആയിരുന്നു. പിന്നീട് പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.

മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിങ്, സംവിധാനം തുടങ്ങി സകലമേഖകളിലും തന്റെ കഴിവു തെളിയിച്ചിട്ടുള്ള മഹേഷ് നാരായണൻ ഈ ചിത്രത്തിലൂടെ ഛായാഗ്രഹകൻ കൂടിയാകുന്നു.

അതിജീവനമാണ് പ്രമേയം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്. സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് മറ്റ് താരങ്ങള്‍. സംഗീതം സുഷിൻ ശ്യാം. ആർട് ജ്യോതിഷ് ശങ്കർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News