‘യന്തിരന്‍’ കേസ്’ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകൻ ശങ്കറിനെതിരെ എഗ്മോർ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രണ്ടാം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനാണ് ജാമ്യമില്ലാ വാറണ്ട് .

2010 ൽ മദ്രാസ് ഹൈക്കോടതിയിൽ ആരുർ തമിഴ്‌നാട് എന്ന എഴുത്തുകാരൻ ശങ്കറിനെതിരെ ഒരു കേസ് ഫയൽ ചെയ്തിരുന്നു. അതേ വർഷം പുറത്തിറങ്ങിയ എന്തിരൻ എന്ന സിനിമ തന്റെ ജുഗീബ എന്ന കഥയുടെ പകർപ്പാണെന്ന് ആരോപിച്ചായിരുന്നു കേസ്. തന്‍റെ ആശയത്തിൽ നിന്ന് എന്തിരൻ ടീം വലിയ സാമ്പത്തിക നേട്ടം നേടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

1996 ഏപ്രിലിൽ ജുഗീബ ആദ്യമായി ഇനിയ ഉദയം മാസികയിൽ പ്രസിദ്ധീകരിച്ചതായും ഇതേ കഥ 2007 ൽ ടിക് ടിക് ദീപിക എന്ന നോവലായി വീണ്ടും പ്രസിദ്ധീകരിച്ചതായും അദ്ദേഹം പറയുന്നു. ഇതേ തുടർന്ന് ശങ്കറിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 420 (വഞ്ചന) പകർപ്പവകാശ നിയമത്തിലെ മറ്റ് വിഭാഗങ്ങൾ എന്നീ വകുപ്പുകൾ ചേർത്ത് കേസ് എടുത്തിരുന്നു.

തനിക്കെതിരായ കേസുകൾ റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് ശങ്കർ 2019 ൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2019 ജൂണിൽ കോടതി അദ്ദേഹത്തിന്‍റെ അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്ന് സുപ്രീംകോടതിയും ശങ്കറിൻ്റെ ആവശ്യം നിരസിക്കുകയായിരുന്നു.

2017 മുതൽ നടപടികളിൽ വാദം കേൾക്കുന്ന മജിസ്‌ട്രേറ്റ് കോടതി ഇപ്പോൾ സംവിധായകനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി 19 നകം ഡയറക്ടർ ഹാജരാകണമെന്ന് രണ്ടാം മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി റോസിലിൻ ദുരായ് ഉത്തരവിട്ടു.

2020 ഒക്ടോബർ ഒന്നിന് പുറത്തിറങ്ങിയ എന്തിരൻ ലോകമെമ്പാടും ബോക്‌സോഫീസിൽ തരംഗ സൃഷ്ടിച്ച ചിത്രമായിരുന്നു. 2010 ൽ എന്തിരൻ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറി, കൂടാതെ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും നേടി. ഹിന്ദിയിൽ റോബോട്ട് എന്ന പേരിലും തെലുങ്കിൽ റോബോ എന്ന പേരിലും ഈ ചിത്രം ഡബ്ബ് ചെയ്ത് പ്രദർശിപ്പിച്ചിരുന്നു.

സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ബജറ്റ് ചിത്രത്തിൽ നായകനും വില്ലനുമായി എത്തിയത് രജനികാന്ത് ആയിരുന്നു. ഐശ്വര്യ റായ് ബച്ചൻ, ഡാനി ഡെൻസോംഗപ, സന്താനം, കരുണാസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ചിട്ടി എന്ന റോബോട്ട് നിർമ്മിച്ച വസീഗരൻ എന്ന ബുദ്ധിമാനായ ശാസ്ത്രജ്ഞന്റെ കഥയാണ് എന്തിരനിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News