ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ‘ആദരാഞ്ജലി’ നേര്‍ന്ന് കോണ്‍ഗ്രസ് മുഖപത്രം; ദീര്‍ഘ’വീക്ഷണം’ എന്ന് സോഷ്യല്‍മീഡിയ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. യാത്രയുടെ ഉദ്ഘാടനാര്‍ഥം ഇറക്കിയ സപ്ലിമെന്റിലാണ് ആദരാജ്ഞലികള്‍ നേര്‍ന്നിരിക്കുന്നത്. .

ഞായറാഴ്ചത്തെ വീക്ഷണത്തിന്റെ അവസാന പേജിലാണ് അര്‍ഥഗര്‍ഭമായ വിധത്തിലുള്ള പരാമര്‍ശം.

ചെന്നിത്തല തുടങ്ങി ഹൈദരലി ശിഹാബ്തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എന്നിങ്ങനെ യുഡിഎഫിലെ ചെറുതും വലുതുമായ നേതാക്കളുടെ ഫോട്ടാകള്‍ക്ക് താ‍ഴെയായാണ് ആദരാജ്ഞലികളോടെ എന്ന് ചേര്‍ത്തിരിക്കുന്നത്.

സംഭവം സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തു ക‍ഴിഞ്ഞു. യാത്ര പരാജയമാകുമെന്നതിനാല്‍ ദീര്‍ഘദര്‍ശനം ചെയ്തിട്ട ശീര്‍ഷകമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്‍റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News