രണ്ടാമത്തെ ആൻജിയോ പ്ലാസ്റ്റിയും വിജയകരം; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

ചെന്നൈ: 2021 സീസണിന് മുന്നോടിയായി ഐപിഎൽ കളിക്കാരുടെ ലേലം ഫെബ്രുവരി 18 ന് ചെന്നൈയിൽ നടക്കും. ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 മഹാമാരി മൂലം 2020 പതിപ്പ് സെപ്റ്റംബർ-നവംബർ മാസങ്ങളിൽ യുഎഇയിലാണ് നടന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പര അടുത്ത മാസം തുടങ്ങുന്നതോടെ ഇന്ത്യയിൽ വീണ്ടും ക്രിക്കറ്റ് ദിനങ്ങൾ എത്തുകയാണ്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഐപിഎല്ലിന്‍റെ നടത്തിപ്പ് സുഗമമാക്കുമെന്നാണ് ഭരണസമിതി പ്രതീക്ഷിക്കുന്നത്.

ഐപിഎൽ ഈ സീസണിലേക്കു കളിക്കാരനെ നിലനിർത്തുന്നതിനുള്ള സമയപരിധി ജനുവരി 20 നും ട്രേഡിംഗ് വിൻഡോ ഫെബ്രുവരി നാലിനും അവസാനിക്കും. ഇതിനോടകം നിലനിർത്തിയ കളിക്കാരുടെയും ഒഴിവാക്കിയ കളിക്കാരുടെയും പട്ടിക ടീമുകൾ പുറത്തുവിട്ടു. രാജസ്ഥാൻ റോയൽസ് മലയാളി താരം സഞ്ജു വി സാംസണെ നായകനായി നിയമിച്ചിട്ടുണ്ട്. നിലവിലെ നായകൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കുകയും ചെയ്തു. ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെലിനെ കിംഗ്സ് ഇലവൻ പഞ്ചാബ് ഒഴിവാക്കിയിട്ടുണ്ട്.

ക്രിക്കറ്റ് പ്രേമികളും ഫ്രാഞ്ചൈസി അധികൃതരും ഐപി‌എൽ 2021 മിനി ലേലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗ്ലെൻ മാക്സ്വെൽ, സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച് എന്നിവരുൾപ്പെടെ ചില വൻകിട ഓസി ക്രിക്കറ്റ് താരങ്ങളെ അതത് ഫ്രാഞ്ചൈസികളിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ അവരെ ഏറ്റെടുക്കാൻ ഏതൊക്കെ ടീമുകൾ മുന്നോട്ടുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News