
ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ട്ടലായ മിന്ത്രയുടെ ലോഗോയില്‍ മാറ്റം വരുത്തി.അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് ലോഗോ മാറ്റണം എന്ന് ആവശ്യപ്പെട്ട് മുംബൈ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയത്.സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നിലവിലെ ലോഗോ എന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് മിന്ദ്രയുടെ അധികൃതര്‍ക്ക് മെയിലയക്കുകയും പോലീസും മിന്ത്രയുടെ അധികൃതരും ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്നാണ് തീരുമാനമെടുത്തതെന്നാണ് സൈബര്‍ ക്രൈം വിഭാഗം ഡി.സി.പി രശ്മി കരന്ദിക്കര്‍ അറയിച്ചു.
ഒരുമാസത്തെ സമയമാണ് കമ്പനി ചോദിച്ചിരുന്നത് ഇതിനുള്ളില്‍ പുതിയ ലോഗ നിര്‍മ്മിക്കാമെന്ന് കമ്പനി ഉറപ്പു നല്കി.വെബ്സൈറ്റിലെയും അപ്ലിക്കേഷനിലെയും ലോഗോ പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഇന്ത്യയിലുടനീളം നിലവിലുള്ള ഫിസിക്കല്‍ പ്രീ-പ്രിന്റഡ് ലോഗോയുള്ള മെറ്റീരിയല്‍ ഇന്‍വെന്ററി തീര്‍ന്നുപോയതിനുശേഷം പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് മെറ്റീരിയലുകളില്‍ പുതിയ ലോഗോ ഉപയോഗിക്കാന്‍ ആരംഭിക്കുമെന്നും മിന്ത്ര പോലീസിന് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടു.
അതേസമയം, പരാതിക്കാരിയായ നാസ് പട്ടേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ ഒട്ടേറെപ്പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.പബ്ലിസിറ്റിക്കു വേണ്ടിയാണ് നാസ് ഈ ആരോപണമുന്നയിക്കുന്നതെന്ന പരാമര്‍ശവും ഉയര്‍ന്നുവരുന്നുണ്ട്.
ഫ്ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര ഇന്ത്യയില്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ മുന്‍നിര സ്ഥാപനമാണ്. 2007ല്‍ തുടങ്ങിയ സ്ഥാപനം 2014 ല്‍ ഫ്ളിപ്പ്കാര്‍ട്ട് സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here