ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സംയുക്ത മേനോൻ. അഭിനയ ജീവിതം ആരംഭിച്ചു 4 വർഷമായതെങ്കിലും ഒരുപാട് നല്ല മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിനു സാധിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സംയുക്ത മേനോൻ ന്റെ വർക്കൗട്ട് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ബോൾഡ് ലുക്കിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോട്ടോകൾ ഇതിനകം വൈറലായി കഴിഞ്ഞിരിക്കുന്നു.
പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയലോകത്തേക്ക് കടന്നുവരുന്നത്. യുവതാരം ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലെ താരത്തിന്‍റെ അഭിനയമാണ് മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ കാരണം.
മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ കളരി എന്ന സിനിമയിലെ തെന്മോഴി എന്ന കഥാപാത്രത്തിലൂടെയാണ് താരം തമിഴിൽ ആദ്യമായി അഭിനയിക്കുന്നത്. ജൂലൈ കാത്രിൽ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.