സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതികള്‍ നിങ്ങള്‍ക്ക് ഇനി പരാതിപ്പെടാം

സര്‍ക്കാര്‍ സംവിധാനത്തില്‍ അഴിമതിയോ മറ്റ് തെറ്റുകളോ ഉണ്ടായാല്‍ അതേക്കുറിച്ചു നിങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ട് പരാതിപ്പെടാം.

അതിനായി ‘2021-ലെ പത്തിന കര്‍മ്മപരിപാടികളുടെ’ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ‘ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരുത്തുന്നതിനും ‘ ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്.

പൊതുജനങ്ങള്‍ക്ക് തെളിവുകളടക്കം സമര്‍പ്പിക്കാവുന്ന ഒരു വെബ്‌സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോണ്‍ സന്ദേശങ്ങള്‍, സ്‌ക്രീന്‍ഷോട്‌സ് , എസ്എംഎസ്, ഓഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ തെളിവുകള്‍ സമര്‍പ്പിക്കാം.

ജനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം അഴിമതിയും കെടുകാര്യസ്ഥതയും പൂര്‍ണ്ണമായി തുടച്ചു നീക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുട കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായകമാകുമെന്നത് സുനിശ്ചിതമാണ്.

പൊതു പങ്കാളിത്തത്തോടു കൂടി നടത്തുന്നതായതിനാല്‍ ഈ പദ്ധതിയുടെ പേര് നിങ്ങള്‍ തന്നെ നിര്‍ദ്ദേശിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ കണ്ടെത്തുന്ന പേരുകള്‍ corruptionfreekeralam@gmail.com എന്ന മെയില്‍ അഡ്രസ്സിലേക്ക് എത്രയും പെട്ടെന്ന് തന്നെ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പുരസ്‌കാരം സമ്മാനിക്കുന്നതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News