‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ ,ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാന്‍’ അവസാനകൂടിക്കാഴ്ചയില്‍ സോമദാസ് പറഞ്ഞതിങ്ങനെ ; വേര്‍പാടില്‍ മനം നൊന്ത് ആര്യ

പ്രശസ്ത ഗായകനും പ്രമുഖ റിയാലിറ്റി ഷോ താരവുമായ സോമദാസിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഏവരുമറിഞ്ഞത്. കൊവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ വച്ച് ഹൃദയാഘാതം വന്നാണ് സോമദാസിന്റെ മരണം. ഇപ്പോഴിതാ ദിവസങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഖ ചാനലിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് സോമദാസിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് അവതാരകയും റിയാലിറ്റി ഷോ മത്സരാര്‍ഥിയുമായിരുന്ന ആര്യ. ഇതൊന്നു കഴിഞ്ഞിട്ട് വേണം് ഒന്ന് അടിച്ചുപൊളിക്കാനെന്ന് സോമദാസ് അന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് ആര്യ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് സോമദാസിന്റെ ചിത്രത്തോടൊപ്പം ആര്യ കുറിച്ചത്.

ആര്യയുടെ വാക്കുകള്‍ ഇങ്ങനെ;

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പരിപാടിയുടെ അവസാന എപ്പിസോഡിന്റെ ഷൂട്ടിംഗ് ഞങ്ങള്‍ ഒരുമിച്ച് ആസ്വദിച്ചുവെന്നത് ഇനിയും വിശ്വസിക്കാന്‍ ആയിട്ടില്ല. ആ എപ്പിസോഡ് കാണുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമാണ് എന്റെ പൊന്നു സോമു…അത്രയും പാവമായ ആത്മാവായിരുന്നു നീ.. ഹൗസില്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ കുട്ടികള്‍ക്കും വേണ്ടി പാടിത്തന്ന മനോഹരമായ ഗാനങ്ങള്‍ക്ക് നന്ദി…ഞങ്ങള്‍ക്ക് തടയാനാവാതിരുന്ന നിഷ്‌കളങ്കമായ ആ പുഞ്ചിരികള്‍ക്കൊക്കെയും നന്ദി….എവിടെയായാലും നിങ്ങള്‍ സമാധാനത്തോടെയിരിക്കട്ടെ.. കണ്ണാന കണ്ണേ.. കണ്ണാന കണ്ണേ.. ഹൃദയത്തില്‍ വേദനയോടെയല്ലാതെ ഈ ഗാനം കേള്‍ക്കാന്‍ കഴിയില്ല.. കഴിഞ്ഞ തവണ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ ഷൂട്ടിംഗ് ഫ്‌ളോറില്‍ അദ്ദേഹം എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു..’ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ ,ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാന്‍’…എന്ന്. നമ്മുടെ പദ്ധതികള്‍ക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ…’

View this post on Instagram

A post shared by Arya Babu (@arya.badai)

ഒരു പ്രമുഖ റിയാലിറ്റി ഷോയില്‍ ആര്യയുടെ സഹമത്സരാര്‍ത്ഥികൂടിയായിരുന്നു സോമദാസ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് സംഗീതലോകത്തേക്ക് സോമദാസ് കടന്നുവന്നത്. പിന്നീട് ഗാനമേളകളിലും നിരവധി ടെലിവിഷന്‍ പരിപാടികളിലും നിറസാന്നിധ്യമായി മാറി സോമദാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here