കെഎസ്ആര്‍ടിസി ഡ്രൈവറുടെ മനസാനിധ്യം രക്ഷിച്ചത് രണ്ട് വയസുകാരന്റെ ജീവന്‍

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മനസാനിധ്യം രക്ഷിച്ചത് രണ്ട് വയസുകാരന്റെ ജീവന്‍. ഉദയന്‍കുളങ്ങരയില്‍ വച്ച് പന്തെടുക്കാന്‍ റോട്ടിലേക്കോടടിയ കുഞ്ഞിന്റെ ജീവനാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മനസാനിധ്യം രക്ഷിച്ചത്. കുഞ്ഞ് റോഡിലേക്കിറങ്ങുന്നത് ദൂരെ നിന്ന് ഡ്രൈവര്‍ കണ്ടതാണ് രക്ഷയായത്.

ശ്വാസമടക്കിപിടിച്ചല്ലാതെ ഈ ഈ ദൃശ്യങ്ങള്‍ കണ്ടു നില്‍ക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം വൈകീട്ട് 4ന് ഉദിയന്‍കുളങ്ങര ജംങ്ക്ഷനു സമീപത്തെ സൈക്കിള്‍ വില്‍പ്പന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം.

സൈക്കിള്‍ വാങ്ങാന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ 2 വയസുകാരന്‍ കൈയ്യില്‍ നിന്നും പോയ പന്ത് വീണ്ടെടുക്കാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.

ഒപ്പമോടിയ 8 വയസുകാരനായ സഹോദരന്‍ വാഹനങ്ങള്‍ വരുന്നതു കണ്ട് നിന്നെങ്കിലും കുഞ്ഞ് റോഡിനു കുറുകെ പാഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ്സ് സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു.

കുഞ്ഞ് ഓടുന്നത് അല്‍പ്പദൂരം മുന്‍പേ ഡ്രൈവര്‍ കണ്ടതാണ് അപകടം വഴിമാറിയത്. എതിര്‍ ദിശയിലെത്തിയ ബൈക്കും അല്‍പ്പ ദൂര വ്യത്യാസത്തില്‍ കടന്നു പോയി. കടയിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറല്‍ ആയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News